1 GBP = 103.35
breaking news

ചെന്നൈയില്‍ 2190 കിലോയോളം പട്ടിയിറച്ചി പിടികൂടി; രാജസ്ഥാനില്‍ നിന്നും ട്രെയിന്‍ വഴി വന്‍തോതില്‍ പട്ടിയിറച്ചി കടത്ത്

ചെന്നൈയില്‍ 2190 കിലോയോളം പട്ടിയിറച്ചി പിടികൂടി; രാജസ്ഥാനില്‍ നിന്നും ട്രെയിന്‍ വഴി വന്‍തോതില്‍ പട്ടിയിറച്ചി കടത്ത്

ചെന്നൈ: അനധികൃതമായി രാജസ്ഥാനില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കടത്തിയ 2190 കിലോയോളം പട്ടിയിറച്ചി പിടികൂടി. ചെന്നൈ എഗ്മൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പട്ടിയിറച്ചി പിടികൂടിയത്. ജോധ്പൂര്‍-മന്നാര്‍ഗുഡി എക്‌സ്പ്രസില്‍ 11 പാഴ്‌സലുകളിലായാണ് പട്ടിയിറച്ചി കൊണ്ടു വന്നത്.

പെട്ടികളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് സംശയം തോന്നിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനക്കു ശേഷം മാംസ സാമ്പിളുകള്‍ മദ്രാസ് വെറ്ററിനറി കോളേജിലേക്കയച്ചു.

‘രാജസ്ഥാന്‍ ഇറച്ചി’ എന്ന പേരില്‍ കുറഞ്ഞ വിലക്കു വില്‍ക്കാനാകാം ഇറച്ചി ചെന്നൈയിലേക്കെത്തിച്ചതെന്നാണ് അനുമാനം. കഴിഞ്ഞ മാസം 1600 കിലോയോളം മാംസം ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more