1 GBP = 103.12

തലൈവര്‍ 169 ഒരുക്കാന്‍ നെല്‍സന്‍ ദിലീപ് കുമാര്‍ ; രജനി ആരാധകര്‍ ആവേശത്തില്‍

തലൈവര്‍ 169 ഒരുക്കാന്‍ നെല്‍സന്‍ ദിലീപ് കുമാര്‍ ; രജനി ആരാധകര്‍ ആവേശത്തില്‍

അണ്ണാത്തെയുടെ ഗംഭീര വിജയത്തിന് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനാവുന്ന അടുത്ത ചിത്രം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യും എന്ന് റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്‍റെ സിനിമാ ജീവിതത്തിലെ 169 മത് ചിത്രമായിരിക്കും ഇത്. ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സന്‍ ദിലീപ് കുമാര്‍ ഒരുക്കിയ ഡോക്ടറിന്‍റെ വന്‍ വിജയത്തോടെ തെന്നിന്ത്യന്‍ സിനിമാലോകം പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയായിരുന്നു രജനീകാന്ത്-നെല്‍സന്‍ ദിലീപ് കുമാര്‍ കോംബിനേഷനില്‍ സിനിമ വരുന്നു എന്നത്. കോലമാവ് കോകില, റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം ബീസ്റ്റ് എന്നിവയാണ് നെല്‍സന്‍റെ മറ്റു രണ്ട് ചിത്രങ്ങള്‍. എന്‍റര്‍ടൈന്‍മെന്‍റ് വെബ്സൈറ്റായ പിങ്ക് വില്ലയാണ് ഈ പ്രോജക്റ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

കോമഡിയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ ഒരു മുഴുനീള ഹാസ്യ കഥാപാത്രത്തെയാവും രജനീകാന്ത് അവതരിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് രജനീകാന്ത് അത്തരത്തിലുള്ള ഒരു റോളില്‍ എത്തുന്നത്. പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഈ പ്രോജക്റ്റ് ശേഷമുള്ള തന്‍റെ 170 മത് ചിത്രത്തിനുവേണ്ടിയുള്ള ചര്‍ച്ചകളും രജനീകാന്ത് ആരംഭിച്ചു കഴിഞ്ഞു അറിവ്. ഒട്ടേറെ പ്രമുഖ സംവിധായകരാണ് വ്യത്യസ്‍തങ്ങളായ കഥകളുമായി സൂപ്പര്‍താരത്തെ സമീപിക്കുന്നത്. കോവിഡ് വ്യാപനത്തിനിടെ ഏറെ ബുദ്ധിമുട്ടിയാണ് അണ്ണാത്തെയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. രോഗബാധിതനായി രജനീകാന്ത് ആശുപത്രിയിലായതും ചിത്രീകരണം വൈകാന്‍ കാരണമായി. നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവരായിരുന്നു അണ്ണാത്തെയിലെ നായികമാര്‍.

പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ആരംഭിക്കുമെന്നും 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനി എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് സാഹചര്യങ്ങള്‍ അനുകൂലമായാല്‍ 6 മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകാകാനാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.  സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. പേട്ടയ്ക്കും ദര്‍ബാറിനും ശേഷം അനിരുദ്ധ് സംഗീതം പകരുന്ന രജനി ചിത്രമായിരിക്കും ഇത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more