1 GBP = 103.12

സദസ്സില്‍ നിന്നെത്തി, സഭയില്‍ താരമായി !

സദസ്സില്‍ നിന്നെത്തി, സഭയില്‍ താരമായി !

ഏഴാമത് യുക്മ നാഷണല്‍കലാമേളയ്ക്ക് ഇന്നലെ വാര്‍വിക്കില്‍ തിരി തെളിഞ്ഞപ്പോള്‍ ഉദ്ഘാടന ചടങ്ങില്‍ താരമായത് രാജമണിയമ്മ. യുക്മയുടെ എല്ലാ ചടങ്ങുകള്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വ്യത്യസ്തത പരീക്ഷിക്കുന്ന യുക്മ ദേശീയ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് ഇത്തവണ കലാമേള ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചത് രാജാമണിയമ്മയെ ആയിരുന്നു.

ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് തിരി തെളിക്കുന്ന സമയത്ത് യുക്മ പ്രസിഡന്റ് അമ്മയെ നേരിട്ട് സ്റ്റെജിലേക്ക് ക്ഷണിക്കുകയായിരുന്നു. ആതിഥ്യ റീജിയനായ മിഡ്‌ലാണ്ട്‌സ് റീജിയന്റെ പ്രസിഡന്റ് ജയകുമാര്‍ നായരുടെ മാതൃ സംഘടനയായ വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുള്ള പ്രെറ്റി പ്രസാദ് നായരുടെ മാതാവാണ് രാജമണിയമ്മ. ഇവരുടെ കൊച്ചുമകള്‍ ഗൌരി പ്രസാദിന്റെ ക്ലാസിക്കല്‍ നൃത്തം കാണുവാനാണ് അമ്മ കലാമേള വേദിയിലെത്തിയത്.

മറുനാട്ടിലെ കലാമാമാങ്കത്തിനു തിരി തെളിക്കുവാനുള്ള അവസരം നിനച്ചിരിക്കാതെ ലഭിച്ച സന്തോഷത്തിലാണ് രാജമണിയമ്മ.ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ എത്തിയ അമ്മ ജനുവരി മാസത്തില്‍ തിരികെ പോകും.

uukma-bharathantayam

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more