1 GBP =

അൻപൊടു കൊച്ചിയുടെ നായകൻ എം ജി രാജമാണിക്യം ഐ എ സ് യുക്മ നാഷണൽ കലാമേളയുടെ മുഖ്യാതിഥി

അൻപൊടു കൊച്ചിയുടെ നായകൻ  എം ജി രാജമാണിക്യം ഐ എ സ്  യുക്മ നാഷണൽ കലാമേളയുടെ മുഖ്യാതിഥി

ബാലസജീവ് കുമാർ

ഷെഫീൽഡ് : യുകെയുടെ സ്റ്റീൽ ടൗൺ എന്നറിയപ്പെടുന്ന ഷെഫീൽഡിൽ പെനിസ്റ്റൻ ഗ്രാമർ സ്കൂളിലെ ബാലഭാസ്കർ നഗറിൽ അരങ്ങേറുന്ന ഒൻപതാമത് യുക്മ നാഷണൽ കലാമേളയിൽ മുഖ്യാതിഥിയായി എം ജി രാജമാണിക്യം ഐ എ സ് ആണ് എത്തുന്നത്. ദേശത്തിന്റെയും ഭാഷയുടെയും ജാതിയുടെയും അതിർ വരമ്പുകൾ ഇല്ലാതെ മാനവികതയെ മാത്രം സ്നേഹിക്കുന്ന ശ്രീ രാജമാണിക്യം ഔദ്യോഗിക ചുമതലകൾക്ക് പുറമെ പൊതു പ്രവർത്തന രംഗത്തും ശ്രദ്ധേയമായ വെക്തി മുദ്ര പതിപ്പിച്ചയാളാണ്. ചെന്നൈ നഗരത്തിലുണ്ടായ പ്രളയ സമയത്ത് തന്റേതായ ശൈലിയിലൂടെ യുവാക്കളുടെ തന്നെ ഒരു ദുരിതാശ്വാസ നിരയെ ഒരുക്കിയ അദ്ദേഹം അൻപോട് കൊച്ചി എന്ന സന്നദ്ധ സംഘടനയ്ക് രൂപം നൽകുകയായിരുന്നു. കേരളത്തിലെ പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ നിശബ്ദമായി ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് ഈ സംഘടന ആയിരുന്നു. എറണാകുളം ജില്ലാ കളക്ടർ ആയിരിക്കെ റോഡുകളിലെ കുഴി അടയ്ക്കുവാൻ, തോടുകളും ജലാശയങ്ങളും ഒരു സാധാരണക്കാരനെ പോലെ മുട്ടറ്റമുള്ള നിക്കറുമിട്ട് പണിക്കിറങ്ങിയ ഐ എ സ് കാരൻ എഞ്ചിനീയർ കേരളത്തിന്റെ മനം കവർന്നു.
അതിർവരമ്പുകൾ ഇല്ലാത്ത കലയുടെ മാമാങ്കമായ യുക്മ നാഷണൽ കലാമേളയ്ക്ക് മുഖ്യാതിഥിയായി ശ്രീ രാജമാണിക്യത്തെ ലഭിച്ചത് നമ്മുക്ക് അഭിമാനിക്കാം

വയലിൻ താന്ത്രികളിൽ മാന്ത്രിക വിസ്മയം തീർത്ത ശ്രീ ബാലഭാസ്കറിനോടുള്ള യുകെ മലയാളി സമൂഹത്തിന്റെ ആദരവുകൾ പ്രകടമാക്കുന്ന കലാമേള നഗറിൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം മത്സരാർത്ഥികൾ അണിനിരക്കുന്ന മലയാളി സമൂഹത്തിനും പ്രചോദനമായിരിക്കും സ്ഥാനമാനങ്ങൾ മറന്ന കർമത്തിൽ വിശ്വസിക്കുന്ന ശ്രീ രാജമാണിക്യം ഐ എ സിന്റെ സാന്നിദ്ധ്യം.

കാലത്തെ എട്ട് മണിയോടുകൂടി തന്നെ ബാലഭാസ്കർ നഗറിൽ രെജിസ്ട്രേഷനുകൾ ആരംഭിക്കുന്നതാണ്. തീർച്ചയായ ആയിരത്തോളം മത്സാർത്ഥികൾ ഉള്ളത് കൊണ്ട് ആ സമയത്തു തന്നെ ഗ്രീൻ റൂമുകളും മറ്റും ലഭ്യമാണ്. കാലത്ത് ഒന്പതരയോട് കൂടി തന്നെ മൂന്ന് സ്റ്റേജുകളിലായി ഭാരതനാട്യത്തോടെ യുക്മ കലാമേള വേദി ഉണരുകയായി. എല്ലാ മത്സരങ്ങളുടെയും കൃത്യമായ സമയക്രമവും വേദികളും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ചേരുന്ന മത്സരാത്ഥികളുടെ ആവശ്യങ്ങളെ ഉൾകൊണ്ട് കൊണ്ട് യുക്മ കലാമേളയ്ക്കു വേണ്ടി മാത്രം സജ്‌ജമാക്കിയിരിക്കുന്ന www.uukmakalamela.co.uk എന്ന വെബ് സൈറ്റിൽ ലഭ്യ മാക്കിയിട്ടുണ്ട്. എല്ലാ മാന്യ മത്സരാര്ഥികളും അഭ്യുദയകാംഷികളും സമയ കൃത്യത ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കാലത്ത് 11 മണിയോട് കൂടി പ്രധാന വേദിയിൽ നടക്കുന്ന ഹൃസ്വമായ ഉൽഘാടന സമ്മേളനത്തിന് വേണ്ടി മത്സരങ്ങൾ നിർത്തി വയ്ക്കുന്നതാണ്. ഉദ്ഘാടന സമ്മേളനത്തിലെ വിശിഷ്ട അതിഥികൾ ആയി, യുക്മയുടെ സ്ഥാപക നേതാക്കളിൽ ഒരാളും നാഷണൽ കമ്മറ്റി അംഗം, ജോയിന്റ് ട്രെഷറർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചതുമായ അന്തരിച്ച ശ്രീ എബ്രഹാം ജോർജിന്റെ പ്രിയ പത്നി ശ്രീമതി സൂസൻ ഏബ്രഹാമും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ആയി വര്ഷങ്ങളോളം സേവനം അനുഷ്ടിച്ച, അന്തരിച്ച, ശ്രീ രഞ്ജിത് കുമാറിന്റെ പ്രിയ പത്നി ശ്രീമതി ജാൻസി രഞ്ജിത്തും ആയിരിക്കും. യുക്മയുടെ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. തുടർന്ന് യഥാവിധി സമയക്രമം അനുസരിച്ചു അഞ്ചു വേദികളിൽ ആയി മത്സരങ്ങൾ പുനരാരംഭിക്കുന്നതാണ്.

സ്വാർത്ഥ ലേഭേഛ ഇല്ലാതെ പ്രവർത്തിക്കുന്ന യുക്മയുടെ അണിയറ പ്രവർത്തകർക്ക് പുറമെ യുക്മയ്ക്കു സാമ്പത്തിക അടിത്തറ നൽകുന്ന പ്രയോചകരെ വിസ്മരിക്കുക വയ്യ.

യുകെയിലെ പ്രമുഖ സോളിസിറ്റേഴ്‌സ് സ്ഥാപനമായ ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് ആണ് യുക്മ നാഷണൽ കലാമേള 2018 ന്റെ മുഖ്യ സ്പോൺസേർസ്. ഈസ്റ്റ് ഹാം മാഞ്ചസ്റ്റർ എന്നീവടങ്ങളിൽ ഓഫീസുകളുള്ള ഇമിഗ്രേഷൻ , കൺവെൻസിങ്, എംപ്ലോയ്‌മെന്റ് ലോ എന്നീ തലങ്ങളിൽ പ്രാഗൽഭ്യമുള്ള യുക്മ മുൻ നാഷണൽ പ്രസിഡന്റ് ശ്രീ ഫ്രാൻസിസ് മാത്യുവിന്റെ ഉടമസ്ഥതയിൽ ഉള്ള പ്രസ്ഥാനമാണ് ലോ ആൻഡ് ലോയേഴ്സ്.

യു.കെ മലയാളികള്‍ക്കിടയില്‍ മുഖവുര ആവശ്യമില്ലാത്ത കമ്പനിയാണ് അലൈഡ്. വിശ്വസ്തമായ സേവനങ്ങള്‍ നല്‍കി കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി യു.കെ മലയാളികളുടെ വിശ്വാസമാര്‍ജ്ജിച്ച അലൈഡ് മോര്‍ട്ട്ഗേജ്, റീ മോര്‍ട്ട്ഗേജ്, ഇന്‍ഷ്വറന്‍സ്, വില്‍ സര്‍വീസസ് എന്നിവയില്‍ വളരെ സജീവമാണ്. ടൊയോട്ട ആയിഗോ കാർ ഒന്നാം സമ്മാനമായി നല്‍കുന്ന യുക്മയുടെ ബമ്പര്‍ സമ്മാന പദ്ധതിയായ യു-ഗ്രാന്റ് പദ്ധതിയുടെ സ്പോണ്‍സറും പതിവായി യുക്മ നാഷണല്‍ കലാമേളയുടെ മെഗാ സ്പോണ്‍സ്റും അലൈഡ് ഗ്രൂപ്പാണ്.

നവീന രീതിയിൽ പ്രകൃതിക്ക് ഇണങ്ങുന്ന രമ്യഹർമങ്ങളുടെ നിർമാണ രംഗത്തെ വിദഗ്ധരാണ് സ്കൈലൈൻ ബിൽഡേഴ്‌സ്. കേരളത്തിലെ വിവിധ നഗരങ്ങളിൽ പാർപ്പിട സമുച്ചയങ്ങളുടെ ശ്രേണികൾ ഒരുക്കിയ സ്കൈലൈൻ ബിൽഡേഴ്‌സ് ആണ് യുക്മ കലാമേളയുടെ മറ്റൊരു മുഖ്യ അഭ്യുദയകാംഷികൾ. ഹുണ്ടിങ്ടൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബ്രിറ്റാടിയ സർവീസസ് ലിമിറ്റഡ് ആണ് സ്കൈലൈൻ ബിൽഡേഴ്സിന്റെ യുകെയിലെ മാർക്കറ്റിങ് കമ്പനി.

യു.കെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ നിയമസ്ഥാപനങ്ങളിലൊന്നാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്. ലണ്ടന്‍ സ്ട്രാറ്റ്ഫോഡിലും കൊച്ചിയിലും ഓഫീസുള്ള ഈ സ്ഥാപനം ഇമിഗ്രേഷന്‍ രംഗത്ത് വളരെ മികച്ച സേവനം കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നല്‍കി വരുന്നു. കൂടാതെ ഫാമിലി, പ്രോപ്പര്‍ട്ടി എന്നീ മേഖലകളിലും ഇവരുടെ നിയമ സേവനം ലഭ്യമാണ്.

കേരളത്തിലെ പ്രമുഖ ബാങ്ക് ആയ എസ്ബി.ടി കൂടി ലയിപ്പിച്ചതോടെ നമ്മുടെ നാട്ടിലെ  ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറി. കേരളത്തിലെ ഏത് ഗ്രാമത്തിലും ബ്രാഞ്ചുകളുള്ള നിലയിലേയ്ക്ക് മാറിക്കഴിഞ്ഞ എസ്.ബി.ഐ യു.കെയിലും ശാഖകളോട് കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ ബാങ്കിങ് ഇടപാടുകള്‍ യു.കെ മലയാളികള്‍ക്ക് വളരെ സൗകര്യപ്രദമായി മാറും. ഇന്ത്യയിലെ ബാങിങ് മേഖലയിലെ ലയനങ്ങളോടെ ലോകത്തിലെ തന്നെ ആദ്യ അമ്പത് ബാങ്കുകളിലൊന്നായി എസ്.ബി.ഐ മാറിയിരിക്കുകയാണ്. 24,000 ശാഖകളും രണ്ടേമുക്കാല്‍ ലക്ഷം ജീവനക്കാരും 75 കോടി അക്കൗണ്ടുകളുമുള്ള എസ്.ബി.ഐ യു.കെയിലും തങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. എസ്.ബി.ഐയുടെ ബിസിനസ് ഡെവലപ് മെന്റ് മാനേജര്‍ ശ്രീ.ഹെംൻഷു കാമദാർ പ്രേത്യേക ക്ഷണിതാവായി പങ്കെടുക്കുന്നതിനൊപ്പം വിവിധ ബ്രാഞ്ചുകളിലെ മാനേജര്‍മാരും സ്റ്റാഫും ഉള്‍പ്പെടെയുള്ള ടീം പ്രത്യേക സ്റ്റാളുമായി ഇവന്റില്‍ പങ്കെടുക്കുന്നതാണ്.

ഈ ഇവന്റിലെ കേറ്ററിങ് പാര്‍ട്ട്ണേഴ്സ് ആയി എത്തുന്നത് യോര്‍ക്ക്ഷെയര്‍ റോതര്‍ഹാമില്‍ നിന്നുള്ള നീലഗിരി റസ്റ്റോറന്റ് ഗ്രൂപ്പാണ്. നമ്മുടെ നാടിന്റെ പരമ്പരാഗതമായ കൊതിയൂറുന്ന വിഭവങ്ങളുമായി ഷെഫീല്‍ഡ്‌- റോതെര്‍ഹാമില്‍നിന്നും നീലഗിരി റസ്റ്റോറന്റ് ഗ്രൂപ്പ് എത്തിച്ചേരുമ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് യോര്‍ക്ക്ഷെയറിലെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നീലഗിരിയുടെ സ്വാദിഷ്ഠമായ ഭക്ഷണം യു.കെ മലയാളികള്‍ക്കും ആസ്വദിക്കുവാനുള്ള അവസരം ലഭിക്കുകയാണ്. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്‌ക്കു ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്‌ഷ്യത്തോടെയാവും നീലഗിരിയുടെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക എന്ന് സാരഥികള്‍ അറിയിച്ചിട്ടുണ്ട്. ഇവന്റ് ദിവസം നീലഗിരി ഏവര്‍ക്കും വേണ്ടി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്നാക്കുകള്‍ മുതലായവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ ചിക്കന്‍ ഫിംഗേഴ്‌സ് & ചിപ്സ് ഐസ്ക്രീം, ശീതള പാനീങ്ങള്‍ എന്നിവ ആവശ്യനുസരണം ഒരുക്കിയിട്ടുണ്ട്. സ്വാദിന് പേരുകേട്ട നീലഗിരി ബിരിയാണിയും, കപ്പ ബിരിയാണിയും തട്ട് ദോശയും എന്നുവേണ്ട മലയാളിക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും ലഭ്യമാണ്. പാചകത്തില്‍ അതിനിപുണരായ മലയാളി, തമിഴ്, ആന്ധ്രാ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഷെഫുമാര്‍ നീലഗിരിയുടെ മാത്രം പ്രത്യേകതയാണ്‌. പാക്കഡ്‌ ലഞ്ച്, ഡിന്നര്‍ ബോക്‌സുകള്‍ നിര്‍ലോഭം മിതമായ നിരക്കില്‍ ലഭ്യമാണ്.

ഗര്‍ഷോം ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മലയാളി മനസ്സുകളെ കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും പോപ്പുലര്‍ ടെലിവിഷന്‍ സംഗീത പരിപാടി യുക്മ സ്റ്റാര്‍ സിംഗറിന്റെ പ്രക്ഷേപണം ഗര്‍ഷോം ചാനലിനാണ്. കലാമേള പ്രേമികളായ ലോകമെമ്പാടുമുള്ള പേക്ഷകര്‍ക്ക് ബാലഭാസ്കർ നഗറിൽ നടക്കുന്ന പ്രോഗ്രാമുകൾ ലൈവ് ടെലികാസ്റ്റിലൂടെ ലഭ്യമാക്കുന്നതായിരിക്കും.

യുകെ മലയാളി സമൂഹത്തിന്റെ കലാ – സാംസ്‌കാരിക തലത്തിലെ ഏറ്റവും അവിഭാജ്യമായ യുക്മ കലാമേളയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന യുകെയിലെ മലയാളി സമൂഹത്തോടും അഭ്യുദയകാംഷികളോടും കൃതജ്ഞതയോടെ യുക്മ നാഷണൽ കമ്മറ്റി നിങ്ങൾ ഏവരെയും സവിനയം ബാലഭാസ്കർ നഗറിലേക്ക് സ്വാഗതം ചെയ്യുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more