1 GBP = 103.97

കനത്തമഴ; 28 കോടിയുടെ വിളനാശം, ഒന്പതിനായിരത്തോളം കർഷകരെ ബാധിച്ചെന്ന് കണക്കുകൾ

കനത്തമഴ; 28 കോടിയുടെ വിളനാശം, ഒന്പതിനായിരത്തോളം കർഷകരെ ബാധിച്ചെന്ന് കണക്കുകൾ

സംസ്ഥാനത്ത് രണ്ട് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ 28.58 കോടി രൂപയുടെ വിളനാശമുണ്ടായതായി കണക്കുകൾ. 1,476 ഹെക്ടർ കൃഷിയടങ്ങിൽ വെള്ളം കയറി നശിച്ചു. നാശനഷ്ടം ഒന്പതിനായിരത്തോളം കർഷകരെ ബാധിച്ചെന്നും കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.

സംസ്ഥാനത്തുണ്ടായ പ്രകൃതിക്ഷോഭത്തിൽ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി കൃഷി ഡയറക്ടർ അറിയിച്ചിരുന്നു. ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് പെയ്ത മഴ വ്യാപക കൃഷി നാശത്തിനാണ് കാരണമായത്.

അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളത്തിലുണ്ടായത്. മഴയ്ക്ക് കാരണമായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നതായാണ് ഒടുവിലത്തെ വിവരം. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more