- യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
- ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
സംഗീത പ്രേമികളെ സംഗീത മാസ്മരിക ലോകത്തേക്ക് നയിക്കുവാന്‍ റെയിന്‍ബോ സീരിസിലെ അഞ്ചാമന് ‘RAINBOW FIVE ‘ എത്തുന്നു…..
- Jul 06, 2017
കഴിഞ്ഞ 5 വര്‍ഷമായി യൂട്യുബിലും ഫേസ്ബുക്കിലും ഒക്കെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ RAINBOW എന്ന മലയാളം മ്യൂസിക്കല്‍ ആല്‍ബത്തിലെ അഞ്ചാമത്തെ സോങ് ഉടന്‍ പുറത്തു വരുന്നു. Rainbow FIVE എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക്കല്‍ വിഡിയോ ജൂലൈ 21ന് റിലീസ് ചെയ്യാന്‍ ഉള്ള എല്ലാ തയ്യാറെടുപ്പുകളും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഈ വര്‍ഷം ആദ്യം തന്നെ പ്രിയങ്കരനായ നടന് ഭരത് സുരാജ് വെഞ്ഞാറമൂട് Rainbow FIVE ഒഫീഷ്യല്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു പ്രൊജക്റ്റ് ഉത്ഘാടനം ചെയ്തിരുന്നു.
ഇതിന്റെ മ്യൂസിക് ഡയറക്ടറും യുകെ ക്രോയ്ടോന്‍ നിവാസിയും ആയ പ്രശാന്ത് മോഹനന് റെയിന്ബൗയുടെ പ്രേക്ഷകര്‍ക്ക് വേണ്ടി മറ്റൊരു ട്രെന്‍ഡി സോങ് ആണ് തയ്യാറാക്കിയിട്ടുള്ളത്. 2015 -ല്‍ Rainbow FOUR നേരെത്തെ തന്നെ പ്രേക്ഷക പ്രീതി നേടിയ ആല്‍ബം ആയിരുന്നു. വിജയ് യേശുദാസും ബാഹുബലി രണ്ടാം പാര്‍ട്ടിലെ ഗായിക നയന നായരും ആലപിച്ച പാട്ട് മനോഹരമായി ദൃശ്യവല്‍ക്കരിച്ചത് തലശേരിക്കാരനായ ശിവപ്രസാദ് കാശിമാoകുളം ആണ്.പൂര്‍ണമായും കേരളത്തില്‍ ചിത്രീകരിച്ച വീഡിയോ ഒരു വലിയ യൂട്യൂബ് ഹിറ്റ് ആയി മാറി.
എന്നാല്‍ ഇത്തവണ മുഴുവനായും യുകെയില്‍ ചിത്രീകരിച്ച Rainbow FIVE ലണ്ടന്‍ സിറ്റിയുടെയും സൗത്ത് ഇംഗ്ലണ്ടിന്റെയും മനോഹാരിത പ്രേക്ഷകര്‍ക്ക് മുന്നില്‍ കൊണ്ട് വരുമെന്നാണ് ഇതിന്റെ വീഡിയോ ഡയറക്ടര്‍ ആയ പ്രവീണ്‍ പ്രകാശന് പറയുന്നത്.
ഇത്തവണ ഇതിന്റെ സംഗീത സംവിധായകന് പ്രശാന്ത് മോഹനന് വളരെ വ്യതസ്തമായ ഒരു Genre of Music ആണ് അവതരിപ്പിക്കുന്നത്, പൊതുവെ മലയാളത്തില്‍ അധികം കേള്‍ക്കാത്ത EDM എന്ന് പേരുള്ള വെസ്റ്റേണ്‍ സംഗീത വിഭാഗം ആണ് പരീക്ഷിച്ചിരിക്കുന്നത്; ‘ഇലക്ട്രോ ഡാന്‍സ് മ്യൂസിക്; എന്നതാണ് EDM എന്ന പേരില്‍ അറിയപെടുന്നത്. ഇതിന്റെ ഓര്ക്കസ്ട്രേഷന് പ്രോഗ്രാം ചെയ്തിരിക്കുന്നത് ലിവേര മ്യൂസിക് ബാന്‍ഡിലെ റിജോയും ജോര്‍ജും ആണ്, പ്രധാനമായും റിഥം പ്രോഗ്രാമര്‍ റിജോ സോങ്ങിന്റെ EDM തനിമ നിലനിര്‍ത്താന്‍ പരമാവധി സമയം എടുത്ത് ശ്രമിച്ചിട്ടുണ്ട് എന്ന് പ്രശാന്ത് മോഹനന് പറയുന്നു.
Rainbow FIVE ആലപിച്ചിരിക്കുന്നത് പ്രശസ്ത ദക്ഷിണേത്യന്‍ ഗായകനായ യാസിന് നിസാര്‍ ആണ്, മലയാളി ഗായകന് ആണെകിലും തെലുഗിലും തമിഴിലും ഒട്ടനവധി സൂപ്പര്‍ ഹിറ്റ് സോങ്സ് പാടിയ അവാര്‍ഡ് വിന്നിങ് സിങ്ങര്‍ ആണ് യാസിന്, 2016 ല്‍ Best Upcoming സിംഗറിനുള്ള ആന്ധ്രാപ്രദേശ് മ്യൂസിക് അവാര്‍ഡ് ജേതാവായിരുന്നു യാസിന്.
സൗത്ത് ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരായ ഇളയരാജ, വിദ്യാസാഗര്‍, ഔസേപ്പച്ചന്, ശരത്, യുവന് ശങ്കര്‍ രാജ, ദീപക് ദേവ്, ഗോപി സുന്ദര്‍, എസ്.എസ് തമന്, ദേവി ശ്രീപ്രസാദ്, ജി.വി. പ്രകാശ്കുമാര്, ഗിബ്രന്‍, എന്നിവരുടെ ഗാനങ്ങള്‍ ആലപിച്ച അനുഭവ സമ്പത്തും യാസിനുണ്ട്.
സ്പാനിഷ് മസാല, 101 വെഡ്ഡിങ്, കസിന്‍സ്, ലണ്ടന്‍ ബ്രിഡ്ജ് തുടങി ഏറ്റവും ഒടുവില്‍ മലയാള മൊഴിമാറ്റ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിലെ ഇന്‍ട്രൊഡക്ഷന്‍ സോങ് എന്നിവയാണ് യാസീന്റെ മലയാളം പ്രൊജക്റ്റ്സ്.
Rainbow FIVE എല്ലാ അര്‍ത്ഥത്തിലും ഒരു ന്യൂ ജനറേഷന് സോങ് ആണ്, അത് കൊണ്ട് തന്നെ അതിനു യോജിച്ച രീതിയില്‍ ഉള്ള വരികള്‍ പാട്ടിനു ആവശ്യമായിരുന്നു, ആ ജോലി വളരെ അധികം ഭംഗിയോടെ ക്ലബ് എഫ്എം കൊച്ചിയിലെ ആര്‍ജെ കൂടെ ആയ കാര്‍ത്തിക് എം. എല്‍ നിര്‍വഹിച്ചിരിക്കുന്നു.
Rainbow FIVE ന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് യുകെ നോട്ടിങ്ഹാം നിവാസിയും തൃശൂര്‍ സ്വദേശിയും ആയ പ്രവീണ്‍ പ്രകാശന് ആണ്. നേരത്തെ പ്രവീണ്‍ പ്രകാശന് Rainbow THREE ചിത്രീകരിച്ചിരുന്നു.
ബട്ടര്‍പൈ പ്രൊഡക്ഷന്‍സ് എന്ന തന്റെ ബാന്നറിന് വേണ്ടി പ്രവീണ്‍ തന്നെയാണ് ഇതിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.
PGK ക്രീയേഷന്സിന്റെ ബാനറില്‍ ജിനോദ് കുമാര്‍ പിള്ള ഒരിക്കല്‍ കൂടി റൈന്ബോയുടെ ഈ അഞ്ചാമത്തെ സംരംഭവും പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു, Rainbow എന്ന ഈ മ്യൂസിക്കല്‍ സീരിസിന് തുടക്കം മുതല്‍ തന്നെ എല്ലാ രീതിയിലും പിന്തുണച്ചുo, മ്യൂസിക് ഡയറക്ടര്‍ ആയ പ്രശാന്ത് മോഹനനില്‍ വിശ്വാസമര്‍പ്പിച്ചുo, ഒപ്പമുള്ള ജിനോദ് കുമാര്‍ പിള്ള തീര്‍ച്ചയായും ഈ സീരീസ് അഞ്ചാം ഘട്ടത്തില്‍ എത്തി നില്ക്കുമ്പോള് ഏറെ പ്രശംസ അര്‍ഹിക്കുന്നു.
പ്രോജക്ടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും കോസ്റ്റ്യൂമര്‍ ആയും പ്രവര്‍ത്തിച്ചിരുന്നത് മറ്റൊരു നോട്ടിങ്ഹാം സ്വദേശിനി പാര്‍വതി പിള്ള ആണ്, നേരത്തെ തന്നെ Rainbow THREE നായിക ആയിരുന്ന പാര്‍വതി, വളരെ അധികം പരിചയ സമ്പത്തുള്ള കലാകാരി ആണ്, നിരവധി ആല്‍ബങ്ങളിലും ഷോര്ട്ഫിലുമുകളിലും നേരത്തെ തന്നെ വര്‍ക്ക് ചെയ്തിട്ടുള്ള പാര്‍വതി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി – ഹുമ ഖുറേഷി ചിത്രം ‘വൈറ്റ്’ന്റെ അസ്സോസിയേറ്റ് കൂടി ആയിരുന്നു.
Rainbow FIVE ഇത്തവണ യുകെയിലെ രണ്ടു പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുന്നു, സൗത്താംപ്ടണ്‍ സ്വദേശി ആയ അഖില്‍ ജോസഫ് ഓലേടത്, നോര്‍വിച് സ്വദേശിനി ആയ അലീന കല്ലറക്കല്‍ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കകാരുടെ പരിമിതികളെ മറികടന്നു വളരെ മനോഹരമായി തന്നെ അവര്‍ തങ്ങളുടെ ജോലി ചെയ്തിരിക്കുന്നു.
ജിനോട് കുമാറിനോടൊപ്പം, PTW മ്യൂസിക് സ്റ്റുഡിയോസ്, സന്ദീപ് & ഗായത്രി, ഷിബിന്‍ ജോസ്,ബട്ടര്‍പൈ പ്രൊഡക്ഷന്‍സ് എന്നിവരാണ് മറ്റു സഹ-പ്രൊഡ്യൂ സേഴ്സ്.
Rainbow THREE നായകനായ ഷിബിന്‍ ജോസും അശ്വിന് ഭാസ്കറും ഇതിന്റെ പ്രൊജക്റ്റ് അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു.
Edit & VFX (ഗ്രാഫിക്സ്) ചെയ്തിരിക്കുന്നത് ഡോണ്‍ എബ്രഹാം (Exodus VFX company , ചെന്നൈ)
Colorist – ശ്രീകുമാര്‍ വാരിയര്‍ (24 Se7en സ്റ്റുഡിയോസ്, കൊച്ചി)
Designer – സനില്‍ സത്യദേവ്.
2016 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ Rainbow FIVE ഈ മാസം 21 നു പ്രേക്ഷകരുടെ മുന്നില്‍ എത്തും, Rainbow FIVE എല്ലാ രീതിയിലും ചിലവേറിയ പ്രൊഡകഷന്‍ തന്നെ ആയിരുന്നു എന്നും. അത് കൊണ്ട് തന്നെ മുന്‍പ് ഉള്ള സീരീസുകളെക്കാള്‍ വൈകിയാണ് റിലീസ് ചെയ്യുന്നതെന്നും ഇതിന്റെ വീഡിയോ സംവിധായകന് പ്രവീണ്‍ പ്രകാശന് പറയുന്നു.
CREDIT LIST
സംവിധാനം/ ഛായാഗ്രഹണം : പ്രവീണ്‍ പ്രകാശന്
നിര്‍മാണം : ജിനോദ് കുമാര്‍ പിള്ള (PGK ക്രീയേഷന്‍സ്)
സംഗീത സംവിധാനം : പ്രശാന്ത് മോഹനന്
ആലാപനം : യാസിന് നിസാര്‍
ഗാനരചന : കാര്‍ത്തിക് എം.എല്‍
ഓര്‍ക്കസ്ട്ര, മിക്സ് & മാസ്റ്ററിങ് നിര്‍വഹണം : റിജോ-ജോര്‍ജ് (ലിവേര മ്യൂസിക്സ്)
സഹ സംവിധാനം – കോസ്റ്റുംസ് : പാര്‍വതി പിള്ള
അഭിനേതാക്കള്‍ : അഖില്‍ ജോസഫ് ഒലേടത് , അലീന കല്ലറക്കല്‍
എഡിറ്റിംഗ് & ഗ്രാഫിക്സ് : ഡോണ്‍ എബ്രഹാം (Exodus VFX കമ്പനി)
കളറിങ് : ശ്രീകുമാര്‍ വാര്യര്‍
സഹ നിര്‍മാണം: PTW മ്യൂസിക് സ്റ്റുഡിയോസ്, സന്ദീപ്-ഗായത്രി, ബട്ടര്പി
പ്രൊഡകഷന്‍സ് & ഷിബിന്‍ ജോസ്
പ്രൊജക്റ്റ് അസിസ്റ്റന്റ് : ഷിബിന്‍ ജോസ് & അശ്വിന് ഭാസ്കര്‍
ഡിസൈന്‍സ് : സനില്‍ സത്യദേവ്
Latest News:
യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക...സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻ...‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റ...മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ ...ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേ...‘ആദ്യം നാട്ടിലെത്തട്ടെ, ഉമ്മയെ കാണട്ടെ’; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിര...ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും; തത്വത്തിലുള്ള അനുമതി നൽകി കേന്ദ്രസർക്കാർ
ഇന്റർനെറ്റിനെ ഭാവിയിൽ മാറ്റിമറിക്കാൻ പോകുന്നത് ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ആ...
Post Your Comments Here ( Click here for malayalam )
Latest Updates
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു. അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നത്. നിർദിഷ്ട അഹമ്മദാബാദ്
click on malayalam character to switch languages