1 GBP = 104.02

കാലവർഷക്കെടുതി: സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തി

കാലവർഷക്കെടുതി: സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തി

സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി.

കര – വ്യോമ – നാവിക സേനകളുടേയും എൻ ഡി ആർ എഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് വിലയിരുത്തി.

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരും. നിലവിലുള്ളതിനേക്കാളം മുന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more