1 GBP = 103.90

കാലവര്‍ഷക്കെടുതി; മരണം ഏഴായി; തിങ്കളാഴ്ചവരെ മഴ തുടരും

കാലവര്‍ഷക്കെടുതി; മരണം ഏഴായി; തിങ്കളാഴ്ചവരെ മഴ തുടരും

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായി തുടരുന്ന മഴയ്ക്ക് ഇന്ന് നേരിയശമനം ഉണ്ട്. ദേശീയ ദുരനന്തനിവാരണ സമിതി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഉരുള്‍പൊട്ടലില്‍ കാണാതായ ഒന്‍പതുപേര്‍ക്കുള്ള വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. ഇന്നലെ രാത്രിയോടെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ജില്ലയില്‍ യോഗം ചേരും. 50 പേരാണ് ദുരന്ത നിവാരണ സേനയില്‍ ഉള്ളത്.  ഇന്ന് ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റുകൂടി ജില്ലയില്‍ എത്തിച്ചേരും. സേനയ്‌ക്കൊപ്പം ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.

കോഴിക്കോട് കട്ടിപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വ്യാപക നഷ്ടമാണ് രേഖപ്പെടുത്തിയത്. ജില്ലയില്‍ ആറിടത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. പരുക്കേറ്റ അഞ്ചുപേരേ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുനൂര്‍ പുഴ കരകവിഞ്ഞ ഒഴുകുന്നതിനാല്‍ കോഴിക്കോട്, വയനാട് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്നതിനാല്‍ വയനാട് ചുരം വഴിയുള്ള വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പലയിടത്തും ഡാമുകള്‍ തുറന്നു. പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more