1 GBP = 104.01

യുവ വോട്ടർമാരെ ലക്ഷ്യമിട്ട് നാളത്തെ ബഡ്ജറ്റ്; റയിൽവേ നിരക്കുകളിലും വിദ്യാഭ്യാസ വായ്പ തിരിച്ചടവുകളിലും ഇളവ്

യുവ വോട്ടർമാരെ ലക്ഷ്യമിട്ട് നാളത്തെ ബഡ്ജറ്റ്; റയിൽവേ നിരക്കുകളിലും വിദ്യാഭ്യാസ വായ്പ തിരിച്ചടവുകളിലും ഇളവ്

ലണ്ടൻ: യുവാക്കളെ ലക്ഷ്യമിട്ടായിരിക്കും ചാൻസലർ ഫിലിപ്പ് ഹാമാൻഡിന്റെ നാളെത്തെ ബഡ്ജറ്റെന്ന് സൂചന. യുവാക്കൾക്ക് റെയിൽവേ നിരക്കുകളിലും വിദ്യാഭ്യാസ വായ്പാ തിരിച്ചടവിലും ഇളവുകൾ ബഡ്ജറ്റ് പ്രഖ്യാപന വേളയിൽ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. അടുത്ത ഏപ്രിൽ മേയ് മാസങ്ങളിൽ യുവാക്കളെ ലക്ഷ്യമാക്കി പുതിയ ഡിസ്‌കൗണ്ട് റെയിൽ കാർഡുകൾ പുറത്തിറക്കാനാണ് പദ്ധതി. 4.5 മില്യനോളം വരുന്ന 26 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.

നേരത്തെ 1974ലാണ് 16 നും 25 നും മദ്ധ്യേയുള്ള യുവാക്കൾക്ക് വേണ്ടി ഡിസ്‌കൗണ്ട് റെയിൽ കാർഡ് പുറത്തിറക്കിയത്. റെയിൽവേ നിരക്കുകളുടെ മൂന്നിലൊന്ന് ശതമാനം കുറവ് നൽകുന്ന കാർഡുകൾ ആളുകൾക്ക് ഏറെ ഉപകാരമായിരുന്നു. പുതിയ പദ്ധതിയിൽ എത്രത്തോളം ഡിസ്‌കൗണ്ട് നൽകുമെന്ന കാര്യം അറിവായിട്ടില്ല.

അതുപോലെ തന്നെ വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തിൽ പുതിയൊരു ഡാറ്റ ഷെയറിങ് സിസ്റ്റം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ട്രഷറി. 2015 -16 കാലയളവിൽ 86000 പേരാണ് വിദ്യാഭ്യാസ വായ്പകൾ കൂടുതലായി തിരിച്ചടച്ചത്. അതിന് മാറ്റം വരുത്താനുള്ള പദ്ധതിയാണ് എച്ച് എം റവന്യൂവുമായി യോജിച്ച് നടപ്പാക്കാനൊരുങ്ങുന്നത്. നേരത്തേ വിദ്യാഭ്യാസ വായ്പകൾ തിരിച്ചടക്കുന്നതിനുള്ള കുറഞ്ഞ ശന്പളം ഇരുപത്തി അയ്യായിരം പൗണ്ടായി സർക്കാർ ഉയർത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more