1 GBP = 104.18

സമരം പരിപൂർണ്ണ വിജയം;ബ്രിട്ടനിൽ റെയിൽവേ തൊഴിലാളികളുടെ വേതനത്തിൽ വൻ വർദ്ധനവ്; യാത്രാനിരക്കുകളിലെ വർദ്ധനവ് അത് പോലെ തന്നെ തുടരും

സമരം പരിപൂർണ്ണ വിജയം;ബ്രിട്ടനിൽ റെയിൽവേ തൊഴിലാളികളുടെ വേതനത്തിൽ വൻ വർദ്ധനവ്; യാത്രാനിരക്കുകളിലെ വർദ്ധനവ് അത് പോലെ തന്നെ തുടരും

ലണ്ടൻ: റയിൽവേ ജീവനക്കാർക്ക് ലോട്ടറിയടിച്ചത് പോലെയായി. നടത്തിയ സമരം വൻ വിജയമായി. ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്

റയിൽവേ ജീവനക്കാർ നടത്തിയി സമരത്തിന് ഫലമുണ്ടായി. ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മന്ത്രിമാരുടെയും യൂണിയൻ നേതാക്കളുടെയും സാന്നിധ്യത്തിലാണ് ചർച്ചകൾ നടന്നത്. വേതനവർദ്ധനവിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് യൂണിയൻ നേതാക്കൾ മന്ത്രിമാരെ അറിയിച്ചിരുന്നു. അതനുസരിച്ച് നടന്ന ചർച്ചയിലാണ് ജീവനക്കാർക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായത്.

ട്രാവൽ അസ്സിസ്റ്റന്റ്സ്, ടിക്കറ്റ് സെല്ലേഴ്സ് തുടങ്ങിയവർക്ക് 27,000 വാർഷിക വരുമാനത്തിൽ നിന്ന് ഇന്ന് മുതൽ 36,000 ത്തിലേക്ക് എത്തി. അതേസമയം റയിൽ യാത്രാ നിരക്ക് 3.4 ശതമാനമാണ് കഴിഞ്ഞയാഴ്ച വർദ്ധിച്ചത്. അഞ്ചു വർഷത്തിനിടക്കുള്ള ഏറ്റവും വലിയ വർദ്ധനവാണ് യാത്രാനിരക്കിൽ ഇക്കുറി രേഖപ്പെടുത്തിയത്. അതുപോലെ ഒരു വർദ്ധനവ് ജീവനക്കാരുടെ കാര്യത്തിലും ഉണ്ടാകണമെന്ന് യൂണിയൻ നേതാക്കളും വാശിപിടിച്ചതാണ് ശമ്പളവർദ്ധനവിൽ എത്തിയത്. ദി റയിൽ മാരിടൈം ആൻഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ ആസ്ലെഫ്, ട്രാൻസ്‌പോർട്ട് സാലറിഡ് സ്റ്റാഫ് അസ്സോസിയേഷൻ തുടങ്ങിയവരുടെ സമ്മർദ്ദ്‌മാണ് ജീവനക്കാരുടെ ശമ്പള വർദ്ധനവിൽ കലാശിച്ചത്.

എന്നാൽ ട്രാൻസ്‌പോർട്ട് സെക്രട്ടറി ക്രിസ് ഗെയ്‌ലിങ് ഉൾപ്പെടുള്ളവരുടെ അഭ്യർത്ഥന, യാത്രാ നിരക്കിന് ആനുപാതികമായിരിക്കണം ശമ്പള വർദ്ധനവെന്നുമുള്ളതായിരുന്നു. എന്നാൽ അതിനെ തടയിട്ടുകൊണ്ടാണ് യൂണിയൻ നേതാക്കൾ നിലകൊണ്ടത്.

ട്രെയിൻ ഡ്രൈവർമാരുടെ ശമ്പള നിരക്കിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 47,000 പൗണ്ടിൽ നിന്ന് 63,000 പൗണ്ടിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അധിക സമയം ജോലി ചെയ്യുന്നതുൾപ്പെടെ ഇത് 75,000 പൗണ്ട് ലഭിക്കും. ശമ്പള വർദ്ധനവിൽ കാര്യമായ വർദ്ധനവ് ഉണ്ടായ സ്ഥിതിക്ക് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉയർന്ന തരത്തിലുള്ള സർവീസ് ഉണ്ടാകണമെന്ന് ജനപ്രതിനിധികളും യൂണിയൻ നേതാക്കളും അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more