1 GBP = 103.81
breaking news

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; മാഞ്ചസ്റ്ററിൽ ഐഒസി പ്രതിഷേധ സംഗമം നടത്തി

<strong>രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; മാഞ്ചസ്റ്ററിൽ ഐഒസി പ്രതിഷേധ സംഗമം നടത്തി</strong>

അപ്പച്ചൻ കണ്ണഞ്ചിറ

മാഞ്ചസ്റ്റർ•  കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്കെതിരായി ഇന്ത്യയിലെ സംഘപരിവാർ ഭരണകൂടം വില കൊടുത്ത് വാങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ സംഗമം നടത്തി. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലെ മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ടാണ് രണ്ടാം ഘട്ട പ്രതിഷേധ സംഗമം ആരംഭിച്ചത്.

കോൺഗ്രസ്‌ നേതാവ് എന്നതിലുപരി ദേശീയ മുഖവും സാധാരണ ജനതയുടെ പ്രതീക്ഷയും ഏക ആശ്രയവുമായ രാഹുൽ ഗാന്ധിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുവാൻ ഓരോ കോൺഗ്രസ്സുകാരനും  ബാധ്യതയുണ്ടെന്ന് സംഗമത്തിൽ പങ്കെടുത്ത നേതാക്കൾ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ കള്ളക്കളികൾ കൊണ്ട് ഇല്ലായ്മ ചെയ്യാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ബിജെപി ഭരണകൂടത്തിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നു കാട്ടണമെന്നും പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച നേതാക്കൾ ആവശ്യപ്പെട്ടു.

ഐഒസി യുകെ നേതാക്കളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, സോണി ചാക്കോ, പുഷ്പരാജൻ, അഖിൽ ജോസ്, അജയ് എന്നിവർ പ്രസംഗിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഐഒസി കമ്മിറ്റികളെ പ്രതിനിധീകരിച്ചു ഷാജി, ലിജോ, ജിപ്സൺ, സച്ചിൻ, ഹരികൃഷ്ണൻ, സച്ചിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു. ലണ്ടനിൽ കഴിഞ്ഞ 26 ന് നടന്ന പ്രതിഷേധ സംഗമത്തിന് ശേഷം നടക്കുന്ന യുകെയിലെ രണ്ടാമത്തെ സംഗമമാണ് മാഞ്ചസ്റ്ററിലേത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more