1 GBP = 104.37
breaking news

കേരളത്തിലെ ഗ്രൂപ്പ് പോര് ചില വ്യക്തികളുടെ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം; രാഹുൽ ഗാന്ധി

കേരളത്തിലെ ഗ്രൂപ്പ് പോര് ചില വ്യക്തികളുടെ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം; രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് സംവിധാനത്തിനെതിരെ പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. കേരളത്തിലെ ഗ്രൂപ്പ് പോര് ചില വ്യക്തികളുടെ താത്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകൾക്കിടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
കെ.പി.സി.സിയിലേക്കുള്ള 282 അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ചർച്ചകൾ എങ്ങുമെത്താതെ നീളവേയാണ് രാഹുൽ ഗാന്ധി തന്റെ നിലപാട് കടുപ്പിച്ചത്. കേരളത്തിലെ ഗ്രൂപ്പുകൾ നിലനിൽക്കുന്നത് ആശയപരമായല്ലെന്നും തികച്ചും വ്യക്തിപരമായ താത്പര്യങ്ങൾ മുൻനിർത്തിയാണെന്നുമാണ് രാഹുലിന്റെ നിലപാട്. ഭാരവാഹി ചർച്ചകളുമായി ബന്ധപ്പെട്ട് തന്നെ സന്ദർശിച്ച നേതാക്കളോട് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നും മൂന്നാം തവണ പുതുക്കി നൽകിയ പട്ടികയിലും ഗ്രൂപ്പുകളുടെ അതിപ്രസരമുണ്ടെന്നുമാണ് രാഹുലിന്റെ നിലപാട്.

പട്ടിക വിഭാഗ, വനിതാ സംവരണവും യുവജന പ്രാതിനിദ്ധ്യവും ഉറപ്പാക്കണമെന്ന ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം പാലിച്ച് ഭേദഗതികൾ വരുത്തിയ അന്തിമ കെ.പി.സി.സി ലിസ്‌റ്റ് കഴിഞ്ഞ ദിവസം എം.എം.ഹസൻ സമർപ്പിച്ചിരുന്നു. നിലവിലുള്ള ലിസ്റ്റ് അഴിച്ചു പണിയുന്നതിന് മുമ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ,കേരളത്തിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ് നിക്, വി.എം.സുധീരൻ, പി.സി.ചാക്കോ തുടങ്ങിയവരുമായി ബന്ധപ്പെടണമെന്നും , കേരളത്തിൽ നിന്നുള്ള പാർട്ടി എം.പിമാരുടെ പരാതികളും ഉൾക്കൊള്ളണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിൽ തയ്യാറാക്കിയ പട്ടികയും ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ളതെന്നാണ് ആക്ഷേപം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more