1 GBP = 104.26
breaking news

രാഹുൽ ഗാന്ധിയെ വരവേൽക്കാൻ ഹെസ്റ്റൻ ഹൈഡ് ഹോട്ടലിൽ ഒരുക്കങ്ങൾ പൂർത്തിയായി; ഞായറാഴ്ച നടക്കുന്ന പ്രവാസി സംഗമത്തിനു ലണ്ടൻ ആവേശലഹരിയിൽ. 

<strong>രാഹുൽ ഗാന്ധിയെ വരവേൽക്കാൻ ഹെസ്റ്റൻ ഹൈഡ് ഹോട്ടലിൽ ഒരുക്കങ്ങൾ പൂർത്തിയായി; ഞായറാഴ്ച നടക്കുന്ന പ്രവാസി സംഗമത്തിനു ലണ്ടൻ ആവേശലഹരിയിൽ. </strong>

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടൻ: ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്സ് (യു കെ) യുടെ നേതൃത്വത്തിൽ ൽ സംഘടിപ്പിക്കുന്ന പ്രവാസികളായ കോൺഗ്രസ്സുകാരുടെ സംഗമത്തിനും, രാഹുൽ ഗാന്ധിക്കായി ഒരുക്കുന്ന ഉജ്ജ്വല വരവേൽപ്പിനും ലണ്ടനിലെ മിഡിൽസെക്സിൽ ഹൗൻസ്ലോ ഹെസ്റ്റൻ ഹൈഡ്ഹോട്ടലിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഐഒസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ എന്നിവർ അറിയിച്ചു.

ലോകോത്തര സർവ്വകലാശാലയായ ഇംഗ്ളണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ വിശിഷ്‌ട ക്ഷണം സ്വീകരിച്ച് യു കെ യിൽ എത്തിയ രാഹുൽ ഗാന്ധി കലാശാലയിലെ എംബിഎ വിദ്യാർത്ഥികളുമായി ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേൾക്കാൻ പഠിക്കുക’ എന്ന വിഷയത്തിൽ സംസാരിക്കുവാൻ എത്തിയ മുൻ വിദ്യാർത്ഥികൂടിയായ രാഹുൽ ഗാന്ധിയുടെ സംഭാഷണം ഏറെ വൈജ്ഞാനികവും ആകർഷകവുമായി.  കഴിഞ്ഞ ദിവസം നടത്തിയ പ്രസ്തുത സംഭാഷണം ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരുന്നു.

യു കെ സന്ദർശിക്കുന്ന വേളയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ അഭ്യർത്ഥന മാനിച്ച് പ്രവാസി കോൺഗ്രസ്സുകാരുടെ സംഗമത്തിൽ പങ്കുചേരുവാൻ തായ്യാറാവുകയും, കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ഐതിഹാസിക പദയാത്രയിലൂടെ കണ്ടും കേട്ടുമറിഞ്ഞ ഭാരതീയ വിശേഷങ്ങൾ പങ്കുവെക്കുവാനും, ഭാരതത്തിന്റെ ഗതി നിയന്ത്രിക്കുന്ന വരാനിരിക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പിൽ പ്രവാസികളായ കോൺഗസ്സുകാരുടെ നിർലോഭ പ്രവർത്തനങ്ങളും സഹായങ്ങളും നേരിട്ടഭ്യർത്ഥിക്കുവാനും രാഹുൽ ഗാന്ധി സമയം കണ്ടെത്തും.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തിന്റെ രജിസ്ട്രേഷനിൽ   അഭൂതപൂർവ്വമായ തിരക്കാണ് നേരിടുന്നതെന്നും, ഹോട്ടലിലിന്റെ പരിമിതി മറികടന്നാൽ ഹോട്ടലിൽ മറ്റു 
സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, യുകെയിൽ താമസിക്കുന്ന പ്രവാസികളായ പരമാവധി കോൺഗ്രസ്‌ പ്രവർത്തകർക്ക് പങ്കുചേരുവാൻ ഉതകുന്ന ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഐഒസി കേരളം ഘടകം വക്താവും, രെജിസ്ട്രേഷൻ കമ്മിറ്റി കൺവീനറുമായ അജിത് മുതയിൽ അറിയിച്ചു. 

കോർഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വം റോമി കുര്യാക്കോസ്, ബിജു വർഗ്ഗീസ്, ജോർജ്ജ് ജേക്കബ്, അശ്വതി നായർ, തോമസ് ഫിലിപ്പ്, ഇൻസൺ ജോസ്, ബോബ്ബിൻ ഫിലിപ്പ് എന്നിവരിൽ നിക്ഷിപ്തമാണ്.  

പ്രവാസി സംഗമത്തിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായവർക്കു മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. അവർ ഐഡന്റിറ്റി പ്രൂഫും കൊണ്ടുവരേണ്ടതാണ്.

മാർച്ച്‌ 5 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും പ്രവാസി സമ്മേളനം നടക്കുക. സമ്മേളനത്തിൽ ഐഒസി ചെയർമാൻ സാം പിത്രോഡയടക്കമുള്ള ഉന്നത നേതാക്കൾ അമേരിക്കയിൽ നിന്നും, ഇന്ത്യയിൽ നിന്നുമായി പങ്കെടുക്കുമെന്നും ഐഒസി യുകെ ഭാരവാഹികൾ അറിയിച്ചു.

രജിസ്‌ട്രേഷൻ ലിങ്ക്:- https://londongreetsrg.rsvpify.com

കൂടുതൽ വിവരങ്ങൾക്ക്:-

സുജു ഡാനിയേൽ: +447872129697

അശ്വതി നായര്‍: +447305815070 ,

അപ്പച്ചന്‍ കണ്ണഞ്ചിറ: +447737956977

സമ്മേളനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-

Heston Hyde Hotel, North Hyde Lane, Hounslow, Middlesex Post Code:TW5 0EP

ഹോട്ടലിനോടനുബന്ധിച്ചു 250 ഓളം കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more