1 GBP =
breaking news

പ്രധാനമന്ത്രി യുവാക്കളെ വഞ്ചിച്ചു; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

പ്രധാനമന്ത്രി യുവാക്കളെ വഞ്ചിച്ചു; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച സഭയില്‍ തുടരുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ചു. എന്നാല്‍ പ്രധാനമന്ത്രി യുവാക്കളെ വഞ്ചിച്ചു. 15 ലക്ഷം എല്ലാവരുടെയും അക്കൌണ്ടില്‍ വരുമെന്ന് പറഞ്ഞത് ആദ്യത്തെ പൊള്ള വാഗ്ദാനമാണ്. രണ്ട് കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞത് അടുത്ത വാഗ്ദാനം. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകണം.

പ്രധാനമന്ത്രി സത്യസന്ധനല്ലെന്ന് പറഞ്ഞ രാഹുല്‍ മോദിക്ക് പല വന്‍കിട വ്യവസായികളുമായി ബന്ധമുണ്ടെന്നും ആരോപിച്ചു. വ്യവസായി-മോദി ബന്ധം ജനങ്ങള്‍ക്കറിയാമെന്നും രാഹുല്‍ പറഞ്ഞു. ബഹളത്തെത്തുടര്‍ന്ന് സഭ നിര്‍ത്തി വച്ചിരിക്കുകയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more