1 GBP = 104.37
breaking news

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കാ​നെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ലി​ൽ; അമ്പരന്ന് സുരക്ഷാ വിഭാഗം

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കാ​നെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ലി​ൽ; അമ്പരന്ന് സുരക്ഷാ വിഭാഗം

കൊ​ല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കാ​നെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ലി​ൽ പോ​യ​ത് പൊ​ലീ​സി​നെ ആ​ശ​ങ്ക​യി​ലാ​ക്കി. നീ​ക്കം തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് ക​ട​ലി​ൽ പി​ന്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തോെ​ടാ​പ്പം ചേ​ർ​ന്നു.

ബു​ധ​നാ​ഴ്ച പു​ല​ർ​െ​ച്ച അ​ഞ്ചോ​ടെ​യാ​ണ് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ​നി​ന്ന് രാ​ഹു​ൽ ഗാ​ന്ധി ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി​യെ ​കൂ​ട്ടി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ലി​ൽ പോ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്ന് അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്ന വി.​വി.​ഐ.​പി മോ​ട്ടോ​ർ കേ​ഡ് വി​വ​രം അ​റി​ഞ്ഞി​ല്ല.

ഹോ​ട്ട​ലി​ലെ ‘ഹാ​ൾ​ട്ടി​ങ് പ്ലേ​സ്’ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ.​സി.​പി ഇ.​പി. റെ​ജി​യും ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ഇ​ൻ​സ്പെ​ക്ട​ർ എം.​സി. ച​ന്ദ്ര​ശേ​ഖ​ര​നും പി​ന്തു​ട​ർ​ന്നു. വാ​ടി​യി​ൽ​ നി​ന്ന് രാ​ഹു​ൽ ഗാ​ന്ധി ക​യ​റി​യ വ​ള്ളം നീ​ങ്ങി​ത്തു​ട​ങ്ങി​യ ഉ​ട​ൻ, ഇ​ൻ​സ്പെ​ക്ട​ർ ച​ന്ദ്ര​ശേ​ഖ​ര​നും ചാ​ടി​ക്ക​യ​റി.

ന​ടു​ക്ക​ട​ലി​ൽ​െ​വ​ച്ച് വ​ലി​യ വ​ള്ള​ത്തി​ലേ​ക്ക് മാ​റി​ക്ക​യ​റി 15 കി​ലോ​മി​റ്റ​ർ ദൂ​ര​മാ​ണ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം രാ​ഹു​ൽ ഗാ​ന്ധി വ​ല​യെ​റി​ഞ്ഞ​ത്. വി​വ​ര​ങ്ങ​ളെ​ല്ലാം അ​പ്പ​പ്പോ​ൾ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ടി. ​നാ​രാ​യ​ണ​നെ​യും സെ​ക്യൂ​രി​റ്റി ക​ൺ​ട്രോ​ളി​നെ​യും ച​ന്ദ്ര​ശേ​ഖ​ര​ൻ ഫോ​ണി​ലൂ​ടെ​യും വ​യ​ർ​ല​സ് വ​ഴി​യും അ​റി​യി​ച്ചു.

ക​മീ​ഷ​ണ​റു​ടെ ഇ​ട​പെ​ട​ലി​ൽ കോ​സ്​​റ്റ​ൽ പൊ​ലീ​സും ന​ടു​ക്ക​ട​ലി​ലെ​ത്തി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​ള്ളം സ​ഞ്ച​രി​ക്കു​ന്ന ദി​ക്കും ദി​ശ​യും വാ​ടി ക​ട​പ്പു​റ​ത്തു ​നി​ന്നു​ള്ള ദൂ​ര​വും കോ​സ്​​റ്റ​ൽ പൊ​ലീ​സി​നെ ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, കോ​സ്​​റ്റ​ൽ പൊ​ലീ​സ്​ സം​ഘം രാ​ഹു​ലി​നൊ​പ്പം ചേ​രു​ക​യും ചെ​യ്​​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more