1 GBP = 104.24

രാഹുലിന് 48-ാം പിറന്നാള്‍; ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

രാഹുലിന് 48-ാം പിറന്നാള്‍; ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് അധ്യകഷന് പ്രധാനമന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

‘കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ഡെല്‍ഹി സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെയും കെജ്രിവാളിനെയും വിമര്‍ശിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് മോദി പിറന്നാള്‍ ആശംസ പോസ്റ്റ് ചെയ്തത്.

രാഹുല്‍ ഗാന്ധിയുടെ 48-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷവും പ്രധാനമന്ത്രി രാഹുലിന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more