1 GBP = 103.12

പത്ത് ഭീകരര്‍ക്കുള്ള വധശിക്ഷ പാക് സൈനികമേധാവി ശരിവച്ചു

പത്ത് ഭീകരര്‍ക്കുള്ള വധശിക്ഷ പാക് സൈനികമേധാവി ശരിവച്ചു

ഇസ്ലാമാബാദ്: പത്ത് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച സൈനികകോടതി വിധി പാകിസ്താന്‍ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ശരിവെച്ചു. നിരോധിത ഭീകര സംഘടനയായ തെഹ്‌രീക് ഇ താലിബാന്‍ അംഗങ്ങളുടെ വധശിക്ഷയാണ് ശരിവച്ചിരിക്കുന്നത്. പോളിയോ നിര്‍മാര്‍ജന ജീവനക്കാരെയും സിവിലിയന്മാരെയും സുരക്ഷാ ഭടന്മാരെയും കൊലപ്പെടുത്തിയ കേസിലാണ് പത്തു ഭീകരര്‍ക്കു സൈനിക കോടതി മരണശിക്ഷ വിധിച്ചത്.

നിരപരാധികളായ സിവിലിയന്‍മാരെയും പോളിയോ നിര്‍മാര്‍ജന ജീവനക്കാരെയും സുരക്ഷാ ഭടന്മാരെയും കൊലപ്പെടുത്തിയ സംഭവം അത്യന്തം ഹീനകരമാണെന്ന് സൈനികകോടതി വിലയിരുത്തിയിരുന്നു. നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും തീവ്രവാദികളില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

2014 ഡിസംബറിലാണ് പെഷവാര്‍ സൈനിക സ്‌കൂളില്‍ ഭീകരര്‍ കൂട്ടക്കൊല നടത്തിയതിനെ തുടര്‍ന്നാണ് ഭീകരതയുമായി ബന്ധപ്പെട്ടുള്ള കേസുകളിലെ വിചാരണയ്ക്കായി സൈനിക കോടതി സ്ഥാപിക്കാന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയവും സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more