1 GBP = 103.83
breaking news

നോട്ട് നിരോധനം, ജി എസ് ടി, ഇന്ത്യയെ തകർത്ത രണ്ടു ഷോക്കുകൾ : രഘുറാം രാജൻ

നോട്ട് നിരോധനം, ജി എസ് ടി, ഇന്ത്യയെ തകർത്ത രണ്ടു ഷോക്കുകൾ : രഘുറാം രാജൻ

നോട്ട് നിരോധനവും ജി എസ് ടി നടപ്പാക്കിയതും ഇന്ത്യൻ സമ്പദ്ഘടനയെ വല്ലാതെ ഉലച്ചുവെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ഇന്ത്യ ഏഴു ശതമാനം വളർച്ച കൈവരിച്ചതായി പറയുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഈ വളർച്ച പര്യാപ്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.

കാലിഫോർണിയ സർവകലാശാലയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2012 മുതൽ 2016 വരെയുള്ള നാലു വർഷകാലം ഇന്ത്യയുടെ വളർച്ച അതിവേഗമായിരുന്നു. എന്നാൽ പിന്നീട് നോട്ട് നിരോധനം, ജി എസ് ടി എന്ന തുടർച്ചയായ രണ്ടു ഷോക്കുകൾ ഇന്ത്യൻ സമ്പദ്ഘടനയെ തകർത്തെറിഞ്ഞു. ലോക സമ്പദ്ഘടന വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഈ രണ്ടു ദുരന്തങ്ങൾ സംഭവിച്ചത്.
‘ലോകം മുന്നോട്ട് പോയപ്പോൾ ഇന്ത്യക്ക് പിന്നോട്ടടി ഉണ്ടായി, അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും ഷോക്കിൽ നിന്ന് ഇന്ത്യ കരകയറാൻ തുടങ്ങിയപ്പോൾ
ക്രൂഡ് വില ഉയരുന്നത് ഭീഷണിയാണ്.

കിട്ടാക്കടത്തിന്റെ പ്രശ്നം പരിഹരിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ആവശ്യമാണ്. കടങ്ങൾ തിരിച്ചു പിടിക്കുന്നതിനുള്ള ശക്തമായ സംവിധാനം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല.

അധികാരങ്ങൾ കൂടുതലായി കേന്ദ്രത്തിന്റെ കയ്യിൽ ആകുന്നതിനെയും രഘുറാം രാജൻ വിമർശിച്ചു. കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ കാര്യങ്ങൾ നീങ്ങുന്നത് ഇന്ത്യയെ കാര്യമായി ബാധിക്കും. കേന്ദ്രത്തിന്റെ അമിതാധികാരം ഒരു ഗുരുതരമായ പ്രശ്നമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more