1 GBP = 103.33

റഫേല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയിക്കണമെന്ന് സുപ്രീംകോടതി

റഫേല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ  സി.ബി.​െഎ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിമാനത്തി​​​െൻറ വില ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പത്തു ദിവസത്തിനകം കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിക്കണമെന്നും ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി ഉത്തരവിട്ടു. മുദ്രവെച്ച കവറിൽ കരാർ തുകയും വിമാനങ്ങളുടെ വിലയും മറ്റ്​ വിശദാംശങ്ങളും സമർപ്പിക്കാനാണ്​ ഉത്തരവിട്ടിരിക്കുന്നത്​.

മുൻ ധനമന്ത്രി യശ്വന്ത്​ സിൻഹ,അരുൺ ഷൂരി എന്നിവ നൽകിയ ഹരജിയാണ്​ സുപ്രീംകോടതി പരിഗണിച്ചത്​. വിമാനത്തി​​െൻറ ഉപയോഗവും എയർഫോഴ്​സിന്​ റഫാൽ ജെറ്റ്​ ആവശ്യമുണ്ടോയെന്ന കാര്യവും ചോദ്യം ചെയ്യപ്പെട്ടി​ല്ല എന്ന്​ വാദം കേൾക്കവെ കോടതി അഭിപ്രായ​െപ്പട്ടു. ഇടപാടിൽ റിലയൻസി​​െൻറ പങ്ക്​ വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.

വിമാനത്തി​​െൻറ വില ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹരജിക്കാരനെ അറിയിക്കാനാവില്ലെന്ന്​ അറ്റോർണി ജനറൽ അറിയിച്ചു. ഏതൊക്കെ വിവരങ്ങളാണ് പുറത്തുവിടാന്‍ കഴിയാത്തതെന്ന് സത്യവാങ്മൂലം നൽനാണ് കോടതി സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്. പുറത്തുവിടാന്‍ കഴിയുന്ന വിശദാംശങ്ങള്‍ ഹരജിക്കാർക്ക്​ ലഭ്യമാക്കാനും കോടതി നിർദേശിച്ചു.
റഫാല്‍ സംബന്ധിച്ച ഹരജികള്‍ നവംബര്‍ 14ന് വീണ്ടും പരിഗണിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more