1 GBP = 103.80
breaking news

രഹസ്യ കരാറെന്ന് ഫ്രാന്‍സ്; റഫേല്‍ മോദിക്കെതിരെ ആയുധമാക്കി രാഹുല്‍

രഹസ്യ കരാറെന്ന് ഫ്രാന്‍സ്; റഫേല്‍ മോദിക്കെതിരെ ആയുധമാക്കി രാഹുല്‍

ന്യൂഡെല്‍ഹി: റഫേല്‍ ഇടപാടിനെക്കുറിച്ച് പാര്‍ലമെന്റില്‍ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി ഫ്രഞ്ച് സര്‍ക്കാര്‍. രഹസ്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും 2008ല്‍ ഒപ്പിട്ട ഉടമ്പടിയില്‍ത്തന്നെ ഇതു വ്യക്തമാണെന്നുമാണ് ഫ്രാന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയിലാണ് റഫേല്‍ ഇടപാട് മോദി സര്‍ക്കാരിനെതിരായ ആയുധമായി രാഹുല്‍ സഭയില്‍ ഉന്നയിച്ചത്.

പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തോടു നുണ പറഞ്ഞെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന കരാര്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

ഫ്രാന്‍സില്‍ നിന്ന് റഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതിന് മുന്‍ യു.പി.എ സര്‍ക്കാരുണ്ടാക്കിയ കരാറിനേക്കാള്‍ കൂടിയ തുകയ്ക്ക് ഇന്ത്യ ജെറ്റ് വാങ്ങിയെന്നും ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. ഇടപാടിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് തടസമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്നോട് വെളിപ്പെടുത്തിയതായി രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു. രാഹുലിന്റെ ഈ അവകാശവാദം തള്ളിയാണ് ഫ്രാന്‍സ് രംഗത്തെത്തിയത്.

ഫ്രാന്‍സിന്റെ പ്രസ്താവനയ്‌ക്കെതിരെയും രാഹുല്‍ രംഗത്തെത്തി. അവര്‍ക്കു നിഷേധിക്കണമെങ്കില്‍ അങ്ങനെയാകാം. പക്ഷേ, റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന കരാര്‍ ഇല്ലെന്നാണു ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞതിന് ഡോ.മന്‍മോഹന്‍ സിങ്, ആനന്ദ് ശര്‍മ എന്നിവര്‍ സാക്ഷികളാണെന്നും രാഹുല്‍ വിശദീകരിച്ചു.

അതേസമയം രാഹുലിന്റെ ആരോപണം ഫ്രാന്‍സ് വിദേശകാര്യ മന്ത്രി നിര്‍മ്മല സീതാരമന്‍ നിഷേധിച്ചു. ഇതിനു പിന്നലെയാണ് വിശദീകരണവുമായി ഫ്രാന്‍സും രംഗത്തെത്തിയത്. വിവരങ്ങളുടെ രഹസ്യാത്മകത സംരക്ഷിക്കുന്നതിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2008ല്‍ ഒപ്പുവച്ച കരാര്‍ നിലവിലുണ്ടെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇതിനു ശേഷവും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more