1 GBP = 103.71
breaking news

അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടൻ ഉപയോഗശൂന്യമായ സൈനിക താവളങ്ങളിലേക്ക് മാറ്റുന്നു

അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടൻ ഉപയോഗശൂന്യമായ സൈനിക താവളങ്ങളിലേക്ക് മാറ്റുന്നു

ലണ്ടൻ: അനധികൃത കുടിയേറ്റക്കാരെ മാറ്റിപ്പാർപ്പിക്കാൻ പുതിയ പദ്ധതികളുമായി ബ്രിട്ടൺ. ഉപയോഗശൂന്യമായ പഴയ സൈനിക താവളങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് ഇപ്പോൾ നീക്കം. ഈ പദ്ധതി കുടിയേറ്റ മന്ത്രി റോബർട്ട് ജെൻറിക് പാർലമെന്‍റിൽ അവതരിപ്പിച്ചു.

റോയൽ എയർ ഫോഴ്സിന്‍റെ എസ്സെക്സ്, ലിങ്കൺഷെയർ, ഈ സ്റ്റ് സസ്സെക്സ് എന്നിവിടങ്ങളിലെ താവളങ്ങളാണ് ഈ ആവശ്യത്തിന് ഉപയോഗിക്കാൻ ലക്ഷ്യമിടുന്നത്.

ബ്രിട്ടൻ തീരങ്ങളിൽ ബോട്ടുകളിലും മറ്റുമായി അനധികൃതമായി എത്തുന്ന അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിന് 2.3 ബില്യൺ പൗണ്ടാണ് വർഷത്തിൽ സർക്കാറിന് ചെലവ് വരുന്നത്. ഈ ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. കടൽ കടന്നെത്തുന്നവരെ തീരപ്രദേശങ്ങളിലെ തന്നെ ഹോട്ടലുകളിലാണ് പാർപ്പിക്കുന്നത്. ഇത് വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റങ്ങൾ അവസാനിപ്പിക്കാനുള്ള ഋഷി സുനക് സർക്കാറിന്‍റെ നയത്തിന്‍റെ ഭാഗമാണിത്. ഇതുസംബന്ധിച്ച നിയമം പാർലമെന്‍റിന്‍റെ പരിഗണനയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more