1 GBP = 103.33

ശൈത്യകാലമാണ്! റേഡിയേറ്ററിൽ താപനില കൂട്ടിവയ്ക്കുന്നത് ഊർജ്ജ നഷ്ടവും പോക്കറ്റ് കാലിയാകുന്നതും മാത്രം ബാക്കി; ചില പോംവഴികൾ

ശൈത്യകാലമാണ്! റേഡിയേറ്ററിൽ താപനില കൂട്ടിവയ്ക്കുന്നത് ഊർജ്ജ നഷ്ടവും പോക്കറ്റ് കാലിയാകുന്നതും മാത്രം ബാക്കി; ചില പോംവഴികൾ

ബ്രിട്ടനിൽ ശൈത്യം പിടിമുറുക്കുകയാണ്. താപനില മിക്കവാറും മൈനസിലാണ് ചലിച്ച് കൊണ്ടിരിക്കുന്നത്. തണുപ്പ് കൂടിവരുമ്പോൾ വീടുകളിൽ റേഡിയേറ്ററിന്റെ താപനില കൂട്ടുവയ്ക്കുന്നത് സ്വാഭാവികം. എന്നാൽ അത്കൊണ്ട് വലിയ പ്രയോജനമില്ലെന്നാണ് വിദഗ്ദർ പറയുന്നത്. അതുപോലെ തന്നെ ദിവസം മുഴുവനും കുറഞ്ഞ താപനിലയിൽ റേഡിയേറ്റർ സെറ്റ് ചെയ്ത് വയ്ക്കുന്നതും പ്രയോജനമില്ലാത്ത കാര്യം. ഊർജ്ജ നഷ്ടവും പോക്കറ്റ് കാലിയാകുന്നതും മാത്രം മിച്ചം.

എന്നാൽ ഇതിനെ മറികടക്കാൻ ശരിയായ രീതിയിൽ ഇൻസുലേറ്റ് ചെയ്യുക എന്നതാണ്. ഇത് എനർജി ബില്ലിൽ 300 പൗണ്ട് വരെ ലാഭിക്കാൻ കഴിയുമെന്ന് ഹോം എനർജി എക്സ്പെർട്ട് ആയ കെയ്‌റ്റിലിന് ബെന്റ് പറയുന്നു. ചുവരുകളും ലോഫ്റ്റും ഇൻസുലേറ്റ് ചെയ്യുന്നതിന് സാധാരണയായി 600 പൗണ്ടോളം ചിലവ് വരും. എന്നാൽ സർക്കാരിന്റെ പദ്ധതി പ്രകാരം ഇത് സൗജന്യമായി ചെയ്യാൻ കഴിയും. അതാത് എനർജി കമ്പനികളിൽ അന്വേഷിച്ചാൽ തന്നെ ഇതിനുള്ള പൂർണ്ണ വിവരങ്ങൾ അറിയാൻ കഴിയും.

റേഡിയേറ്റർ താപനില ദിവസം മുഴുവനും കുറഞ്ഞ രീതിയിൽ സെറ്റ് ചെയ്ത് വയ്ക്കുന്നത് ലാഭമാണെന്ന് കരുതുന്നത് മിഥ്യാധാരണയാണ്, പണനഷ്ടം മാത്രമെന്ന് ബെന്റ് പറയുന്നു. വീട്ടിൽ ആളില്ലാത്തപ്പോഴും റേഡിയേറ്റർ ചൂടായിക്കിടക്കുന്നത് ഊർജ്ജം വെറുതെ പാഴാക്കുകയാണ്. എന്നാൽ ടൈമർ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള നഷ്ടം നികത്താൻ കഴിയും.

സെൻട്രൽ ഹീറ്റിങ് സിസ്റ്റം ഉള്ള വീടുകളിൽ വീടിനുള്ളിൽ ചൂട് നിലനിറുത്താൻ ഉള്ളിലെ വാതിലുകൾ തുറന്ന് വയ്ക്കുന്നത് ഉചിതമല്ല. റേഡിയേറ്ററുകളിൽ നിന്നുള്ള ചൂട് വായു റൂമുകളിലെ അന്തരീക്ഷത്തിൽ ഉയർന്ന് തണുത്ത് തുടങ്ങും, റേഡിയേറ്റർ വീണ്ടും ചൂടാകുമ്പോൾ ഒരു സംവഹന പ്രക്രിയ നടക്കും. ഇത് ഊഷ്മാവ് അതേ അളവിൽ നിലനിറുത്തുന്നതിനും ചുവരുകളിൽ കറുപ്പ് പടരാതിരിക്കുന്നതിനും സഹായകരകമാണ്. എന്നാൽ റൂമുകളിലെ വാതിലുകൾ തുറന്നിട്ടിരുന്നാൽ സംവഹന പ്രക്രിയ നടക്കില്ല.

കുറച്ച് സമയത്തേക്കെങ്കിലും ഇലക്ട്രിക് ഹീറ്റർ ഉപയോഗിക്കുന്നത് എനർജി ബിൽ കുറയ്ക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്. ഏറ്റവും ചിലവ് കുറഞ്ഞ മാർഗ്ഗം സെൻട്രൽ ഹീറ്റിങ് സിസ്റ്റം തന്നെയാണ്. ഗ്യാസ് ഉപയോഗിക്കുന്നത് കൊണ്ട് ചിലവ് ഇലക്ട്രിസിറ്റിയേക്കാൾ വളരെ കുറഞ്ഞിരിക്കും.

ലാൻഡ്ലോർഡിന്റെ അനുവാദമില്ലാതെ കുറഞ്ഞ നിരക്കിൽ എനർജി ബിൽ ലഭിക്കുന്ന സപ്ലയർലേക്ക് മാറാൻ കഴിയില്ല എന്നുള്ളതും ശരിയല്ല. ബിൽ നൽകുന്നത് നിങ്ങളാണെങ്കിൽ മറ്റൊരു എനർജി ദാതാവിലേക്ക് മാറുന്നതിൽ യാതൊരു തടസ്സവുമില്ല.

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more