1 GBP = 103.87

രാധേഷ് നായരുടെ പിതാവ് പി.കെ.രാധാകൃഷ്ണൻ നായർ നിര്യാതനായി.

രാധേഷ് നായരുടെ പിതാവ് പി.കെ.രാധാകൃഷ്ണൻ നായർ നിര്യാതനായി.

മാഞ്ചസ്റ്റർ:- ഗ്രേറ്റ് മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി സെക്രട്ടറിയും എം.എം. എ മുൻ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ രാധേഷ് നായരുടെ പിതാവ്  തൃശൂർ പറപ്പൂക്കര പൊട്ടനാട്ട്  വീട്ടിൽ പി.കെ.രാധാകൃഷ്ണൻ നായർ (69) നിര്യാതനായി. പ്രേമയാണ് ഭാര്യ. രാധേഷ് നായർ ഏക മകനാണ്.വിജി രാധേഷ് ആണ് മരുമകൾ. സംസ്കാരം ഇന്ന് വ്യാഴം(14/01/21) ഉച്ചകഴിഞ്ഞ് നാട്ടിൽ നടക്കും. 

രാധേഷ് നായരുടെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ്, എം.എം.എ പ്രസിഡൻ്റ് കെ. ഡി. ഷാജിമോൻ, GMMHC പ്രസിഡൻ്റ് സിന്ധു ഉണ്ണി  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more