1 GBP = 103.83
breaking news

ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് വന്‍ കവര്‍ച്ച; 15 കിലോ സ്വർണവും ആറ് ലക്ഷം രൂപയും നഷ്ടപ്പെട്ടു

ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് വന്‍ കവര്‍ച്ച; 15 കിലോ സ്വർണവും ആറ് ലക്ഷം രൂപയും നഷ്ടപ്പെട്ടു

ചാലക്കുടി: നഗരമധ്യത്തിലെ ഗോൾഡ് സൂപ്പർ മാർക്കറ്റിൽ വൻ കവർച്ച. ചാലക്കുടി ജംഗ്ഷനിൽ റെയിൽവെ സ്റ്റേഷൻ റോഡിലുള്ള ഇടശ്ശേരി സൂപ്പർ മാർക്കറ്റിലെ ടി.ടി. ദേവസി ആൻഡ് സൺസ് ജ്വല്ലറിയിലാണ് വൻമോഷണം നടന്നത്. 15 കിലോ സ്വർണവും ആറ് ലക്ഷത്തോളം രൂപയുമാണ് ഇവിടെ നിന്നും മോഷണം പോയത്. ഇന്ന് രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

ജ്വല്ലറിയുടെ പിൻവശത്തുള്ള വിജനമായ പറമ്പിലൂടെ എത്തിയ മോഷ്ടാക്കൾ എക്ഹോസ്റ്റ് ഫാൻ തകർത്താണ് അകത്ത് കടന്നത്. ജ്വല്ലറിയുടെ ഭൂഗർഭ അറയിലേക്ക് കയറുകെട്ടി ഇവർ തൂങ്ങിയാണ് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് ഭൂഗർഭ അറയിലെ ലോക്കർ പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. പൗച്ചിൽ സൂക്ഷിച്ചിരുന്ന 14 കിലോയിലധികം വരുന്ന പുതിയ സ്വർണാഭരണങ്ങളും ഒരു കിലോയോളം വരുന്ന പഴയ സ്വർണവുമാണ് മോഷണം പോയത്. സ്വർണത്തോടൊപ്പം സൂക്ഷിച്ചിരുന്ന ആറ് ലക്ഷം രൂപയും കവർന്നു.

ഇന്നലെ ഞായറാഴ്ചയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാത്രിയോ ആയിരിക്കാം കവർച്ച നടന്നതെന്നാണ് പൊലീസ് നിഗമനം. ജ്വല്ലറിയില്‍ സി.സി.ടി.വി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. സമീപത്തുള്ള കടകളുടെ സി.സി.ടി.വി കാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more