1 GBP = 104.08

കുംബസാര രഹസ്യം പുറത്തായതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു; ഇടവക വികാരിക്കെതിരെ കുടുംബം

കുംബസാര രഹസ്യം പുറത്തായതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു; ഇടവക വികാരിക്കെതിരെ കുടുംബം

പത്തനംതിട്ട: റാന്നിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇടവക വികാരിക്കെതിരെ യുവതിയുടെ കുടുംബം രംഗത്ത്. കുമ്പസാര രഹസ്യം പുറത്തായതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. റാന്നി തേക്കുങ്കൽ കഞ്ഞീറ്റുംകരപൂത്തേത്ത് ലില്ലി ജോർജിന്റെ ആത്മഹത്യയിലാണ് അമ്മ അന്നമ്മ ജോർജും സഹോദരിയും ഇടവക വികാരിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കുമ്പസാര രഹസ്യം ചോർന്നതിനു പിന്നാലെ ലില്ലി പള്ളിയിൽ പോകാറില്ലായിരുന്നുവെന്നും, മാനസിക നില വഷളായ ലില്ലി മാസങ്ങളോളം ചികിത്സയിലായിരുന്നുവെന്നും കുടുംബം പറയുന്നു. എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇടവക വികാരിയാണെന്ന് ലില്ലി പറഞ്ഞിരുന്നതായി സഹോദരി ലൈല പറഞ്ഞു. ലില്ലിയെ ചികിത്സിച്ച തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടും ഇത് പറഞ്ഞിരുന്നു.

അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ കണ്ടെങ്കിലും മൊഴിയെടുക്കാൻ പോലും തയ്യാറായില്ലെന്ന് സഹോദരിയുടെ ഭർത്താവ് പി. ജെ തോമസ് ആരോപിക്കുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ലില്ലിയുടെ ഭർത്താവ് ഷിനു പി. വർഗീസും അയൽവാസി എബ്രഹാം ജോർജും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

2015 ഒക്ടോബര്‍ 21നാണ് ചെങ്ങന്നൂർ കോടിയാട്ട് കടവിൽ നിന്ന് ലില്ലിയുടെ മൃതദേഹം കണ്ടെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more