1 GBP = 104.17

ദിലീപുമായി ബന്ധമുള്ള യുവനടിയും അന്വേഷണത്തിന്റെ പരിധിയില്‍; അന്വേഷണ സംഘത്തിന്റെ നിര്‍ണ്ണായക യോഗം കൊച്ചിയില്‍

ദിലീപുമായി ബന്ധമുള്ള യുവനടിയും അന്വേഷണത്തിന്റെ പരിധിയില്‍; അന്വേഷണ സംഘത്തിന്റെ നിര്‍ണ്ണായക യോഗം കൊച്ചിയില്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം അവസാനഘട്ടത്തില്‍. അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ആലുവ പൊലീസ് ക്ലബ്ബില്‍ ചേരും. അന്വേഷണ സംഘത്തിന്റെ തലവനായ ഐജി ദിനേന്ദ്ര കശ്യപിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് യോഗം. അഞ്ചു പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് അന്വേഷണ സംഘം യോഗം ചേരുന്നത്. മതിയായ തെളിവുണ്ടെങ്കില്‍ അറസ്റ്റ് നടപടികള്‍ വൈകിപ്പിക്കേണ്ടെന്ന് പൊലീസ് മേധാവി ലോക്!നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അറസ്റ്റ് വൈകുന്നത്. നടിയെ വാഹനത്തിനുള്ളില്‍ വെച്ച് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കൈവശമുള്ള, ദിലീപുമായി ബന്ധമുള്ള, മറ്റൊരു യുവനടിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്. ഇതു സംബന്ധിച്ചുള്ള നീക്കം അന്വേഷണസംഘം ശക്തമാക്കി.

എന്നാല്‍ തന്നെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് യുവ നടിയും വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘമോ പൊലീസോ തന്നെ ചോദ്യം ചെയ്തിട്ടില്ല. സ്ത്രീ ശാരീരികമായി അക്രമിക്കപ്പെടുന്നത് പോലെ തന്നെ പീഡനമാണ് അപവാദ പ്രചാരണവുമെന്ന് നടി പറഞ്ഞു. മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് യുവനടി വഴിയാണെന്നും ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് ഇവരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more