1 GBP = 103.91

മത്സരച്ചൂടിലും ശൈത്യത്തെ വരവേറ്റ് ഖത്തർ

മത്സരച്ചൂടിലും ശൈത്യത്തെ വരവേറ്റ് ഖത്തർ

ഖത്തറിൽ തണുപ്പ് കൂടുന്നു. രാജ്യത്ത് ഇന്നലെ പകൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസുമാണ്. ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് തുറായന, സുഡാൻതിലെ എന്നീ സ്ഥലങ്ങളിലാണ്. 12 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. മിസൈദ് (13), വക്ര (16), ദോഹ എയർപോർട്ട് (18), ഖത്തർ ഉനി (17), അൽഖോർ (14), കരാന (14), അബു സമ്ര (16), ഗുവൈരിയ (16) എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിൽ താപനില.

ദോഹ നഗരത്തിലെ ഇന്നത്തെ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറവ് താപനില 17 ഡിഗ്രി സെൽഷ്യസുമാണ്. അൽ വക്ര,അൽ റുവൈസ്, ദുഖാൻ, മിസൈദ്, അൽഖോർ, അബു സമ്ര എന്നിവിടങ്ങളിൽ 13നും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില.മണിക്കൂറിൽ 5നും 15 നോട്ടിക്കൽ മൈലിനും ഇടയിലായിരിക്കും കാറ്റിന്റെ വേഗത. തണുപ്പിന് മുന്നോടിയായി കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയെത്തിയിരുന്നു. കടുത്ത ചൂടിൽ നിന്ന് ശൈത്യത്തിലേക്ക് കടന്നത് ലോകകപ്പ് മത്സരങ്ങൾ കാണാനെത്തിയവർക്ക് ആശ്വാസമായി. രാത്രി സമയത്തെ തണുപ്പ് സ്റ്റേഡിയങ്ങൾക്കുള്ളിലെ മത്സരച്ചൂടിനെ ഒട്ടും ബാധിച്ചിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more