1 GBP = 103.62
breaking news

ഖത്തറിലേക്ക് …ഇനി നാലു വർഷത്തെ കാത്തിരിപ്പ്

ഖത്തറിലേക്ക് …ഇനി നാലു വർഷത്തെ കാത്തിരിപ്പ്

മോസ്കോ: ഒരുമാസം നീണ്ട റഷ്യൻ ഉത്സവത്തിന് കൊടിയിറങ്ങി. ഇനി നാലാണ്ടത്തെ കാത്തിരിപ്പ്. ഇരുപത്തി രണ്ടാം ലോകകപ്പിലെ ജേതാക്കളെ കണ്ടെത്താനുള്ള വേദിയൊരുക്കുക ഖത്തറാണ്.

റഷ്യയിലെ പൂരപ്പറമ്പിൽ പന്ത് തട്ടാനെത്തിയവർ ഉപചാരം ചൊല്ലി പിരിഞ്ഞു. നാലാണ്ടിനു ശേഷം കാണാമെന്ന് ഉറക്കെ പറഞ്ഞായിരുന്നു വിടപറയൽ. ഖത്തറാണ് അടുത്ത വേദി. ​വ്ലാദിമിര്‍ പുടിന്റെ ഔദ്യോഗിക വസതിയായ ക്രെംലിനില്‍ നടന്ന ചടങ്ങില്‍ 2022 ലോകകപ്പ്​ ആതിഥേയ രാഷ്​ട്രമായ ഖത്തര്‍ അമീര്‍ ശൈഖ്​ തമീം ബിന്‍ ഹമദ്​ ആല്‍ ഥാനിക്ക്​ ​പ്രതീകാത്​മകമായി പന്തു കൈമാറി. ഇതിനായി സാക്ഷിയാകാൻ ഫിഫ അധ്യക്ഷൻ ജീയാനി ഇൻഫാന്‍റിനോയും ഉണ്ടായിരുന്നു.

ഇതാദ്യമായാണ്​ ഒരു അറബ്​ രാജ്യം ഫിഫ ലോകകപ്പിന്​ വേദിയാവുന്നത്​. 2010 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കയെ പിന്തള്ളിയാണ്​ ഖത്തര്‍ വേദി സ്വന്തമാക്കിയത്​ . സാധാരണ ജൂണ്‍-ജൂലൈയില്‍ നടക്കുന്ന വിശ്വമേള ഖത്തറില്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ന
ടക്കും.

എട്ടു വേദികളാണ് ഖത്തർ ഒരുക്കുന്നത്. പ്രധാനമായ ഖലീഫ ഇന്‍റര്‍നാഷനല്‍ സ്​റ്റേഡിയം ലോകകപ്പിനും അഞ്ചുവര്‍ഷം മുമ്പേ നവീകരിച്ച് ഫുട്ബോൾ ലോകത്തെ ഖത്തർ ഞെട്ടിച്ചു കഴിഞ്ഞു. ലോകത്തെ ഞെട്ടിക്കുന്ന കാഴ്ചകളൊരുക്കാൻ ഖത്തറിന് ഇനിയുമുണ്ട് നാലു വർഷം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more