1 GBP = 103.87

ഖത്തര്‍ പ്രതിസന്ധി: തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ നിരവധി മലയാളികള്‍

ഖത്തര്‍ പ്രതിസന്ധി: തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ നിരവധി മലയാളികള്‍

ദോഹ: അജിത്ത്, ഖത്തറില്‍ ഇലക്ട്രീഷ്യനായി തൊഴില്‍ തേടി എത്തിയിട്ട് ഏഴ് മാസമെ ആയിട്ടുള്ളു. അറബ് രാജ്യങ്ങളുടെ വിലക്കിനെ തുടര്‍ന്ന് ആടിയുലയുന്ന ഖത്തറിന്റെ ഇപ്പൊഴത്തെ അവസ്ഥയില്‍ അജിത്തിനെപ്പോലുള്ള പ്രവാസികള്‍ വ്യാകുലരാണ്.

17000 രൂപയാണ് രാവന്തിയോളം പണിയെടുത്താല്‍ അജിത്തിന് ലഭിക്കുന്ന ശമ്പളം. ശമ്പളത്തിന്റെ സിംഹഭാഗവും നാട്ടിലേക്കാണ് അയക്കുന്നത്. എന്നാല്‍ ഖത്തറിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്റെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഈ 31 കാരന്‍. കടകളില്‍ സാധനങ്ങള്‍ക്കെല്ലാം വില കുതിച്ചുയരുകയാണ്. പണ്ടത്തേതിന്റെ ഇരട്ടി വില കൊടുത്തിട്ടു പോലും ഒന്നും ലഭ്യമാകാത്ത അവസ്ഥ. ഖത്തറിലേക്കുള്ള പച്ചക്കറിയും പാലും മുട്ടയും ഇറച്ചിയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ അധികവും വരുന്നത് സൗദിയില്‍ നിന്നോ സൗദിവഴിയോ ആണ്. അജിത്തിന്റെ മാത്രമല്ല നാട്ടിലെ അടുപ്പ് പുകയാന്‍ ജോലി തേടി ഖത്തറിലെത്തിയ ഭൂരിഭാഗം പ്രവാസികളുടെയും അവസ്ഥയിതാണ്.

ഭക്ഷണ സാമഗ്രഹികളുടെ വില നാള്‍തോറും കുതിച്ചുയരുന്നതാണ് പ്രവാസികളെ ഭീതിയിലാഴ്ത്തുന്നത്. കുടുംബത്തോടൊപ്പം കഴിയുന്നവര്‍ക്ക് ഇത് താങ്ങാനാകാത്ത അവസ്ഥയാണ്. പലരുടെയും തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ ഖത്തറിലുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപാരം നടത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പലരും ഖത്തര്‍ കേന്ദ്രീകരിച്ചാണ് തങ്ങളുടെ ധനവിനിമയം നടത്തിയിരുന്നത്. അത്തരക്കാരെ ഇന്നത്തെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more