1 GBP = 103.12

പ്രാവിനെ വിഴുങ്ങുന്ന പെരുമ്പാമ്പ്, അതും ലണ്ടൻ നഗരത്തിൽ; പാമ്പ് എവിടെ നിന്നെത്തിയെന്നറിയാതെ അധികൃതർ

പ്രാവിനെ വിഴുങ്ങുന്ന പെരുമ്പാമ്പ്, അതും ലണ്ടൻ നഗരത്തിൽ; പാമ്പ് എവിടെ നിന്നെത്തിയെന്നറിയാതെ അധികൃതർ

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ തെരുവിലെ കാഴ്ചയാണിത്. പ്രാവിനെ വിഴുങ്ങുന്ന പെരുമ്പാമ്പ്. ബ്രിട്ടീഷുകാർക്ക് ഒട്ടും താത്പര്യമില്ലാത്ത, ബ്രിട്ടനിൽ കാണാത്ത ഇത്തരം പാമ്പുകൾ എവിടെ നിന്നെത്തിയെന്ന ആശങ്കയിലാണ് അധികൃതരും. ഇന്നലെ രാവിലെ ഈസ്റ്റ് ലണ്ടനിലെ ലെയ്‌റ്റാൻസ്റ്റോൺ ഹൈ സ്ട്രീറ്റിലാണ് സംഭവം നടന്നത്. വഴിയാത്രക്കാരിയായ റേച്ചൽ ഗാർലാൻഡാണ് ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചത്.

തിരക്കുളള വഴിയിലാണ് പെരുമ്പാമ്പ് ഒരു പ്രാവിനെ വരിഞ്ഞു മുറുക്കി വിഴുങ്ങാനൊരുങ്ങുന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെ ആർ എസ് പി സി എ ഒരു ഉദ്യോഗസ്ഥനെ സംഭവ സ്ഥലത്തേക്ക് അയക്കുകയായിരുന്നു. ഉദ്യോഗസ്ഥനെത്തി പെരുമ്പാമ്പിനെ അടുത്തുള്ള വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. മനുഷ്യ ജീവന് തന്നെ ഹാനികരമായേക്കാവുന്ന പാമ്പ് എങ്ങനെ തിരക്കേറിയ റോഡിൽ എത്തിയെന്നതിനുള്ള അന്വേഷണത്തിലാണ് ആർ എസ് പി സി എ.

ആരെങ്കിലും പെറ്റ് ആയി വളർത്തിയിരുന്നടത്ത് നിന്ന് രക്ഷപ്പെട്ടെത്തിയതാണോ, അതോ ആരെങ്കിലും വഴിയരികിൽ ഉപേക്ഷിച്ചതാണോ എന്ന അന്വേഷണത്തിലാണ് ആർ എസ് പി സി എ യെന്ന് ഇൻസ്‌പെക്ടർ റെബേക്ക ബെൻസൺ പറഞ്ഞു. ബ്രിട്ടനിൽ നിരവധിയാളുകൾ പാമ്പുകളെ വീടുകളിൽ പെറ്റ് ആയി വളർത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more