1 GBP = 99.16
breaking news

ഷി ​ജി​ൻ​പി​ങ്ങി​നെ മോ​സ്കോ​യി​ലേ​ക്കു ക്ഷ​ണി​ച്ച് പു​ടി​ൻ

ഷി ​ജി​ൻ​പി​ങ്ങി​നെ മോ​സ്കോ​യി​ലേ​ക്കു ക്ഷ​ണി​ച്ച് പു​ടി​ൻ

മോ​സ്കോ: ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങി​നെ മോ​സ്കോ​യി​ലേ​ക്കു ക്ഷ​ണി​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ. ചൈ​ന​യു​മാ​യി സൈ​നി​ക മേ​ഖ​ല​യി​ല​ട​ക്കം സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യി പു​ടി​ൻ പ​റ​ഞ്ഞു. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ത്തെ​യും പ്ര​കോ​പ​ന​ത്തെ​യും നേ​രി​ടു​ന്ന​തി​ൽ മോ​സ്കോ​യും ബെ​യ്ജി​ങ്ങും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ച്ചു. ‘പ്രി​യ സു​ഹൃ​ത്ത് അ​ടു​ത്ത വ​സ​ന്ത​ത്തി​ൽ മോ​സ്കോ സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ആ​ഗോ​ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ചൈ​നീ​സ്, റ​ഷ്യ​ൻ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്റെ പ്രാ​ധാ​ന്യം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്.

സ​മാ​ന വീ​ക്ഷ​ണ​മാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മു​ള്ള​ത്. ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​രം 200 ശ​ത​കോ​ടി ഡോ​ള​റി​ലെ​ത്തി​ക്കും. ഇ​ത് നേ​ര​ത്തേ ആ​സൂ​ത്ര​ണം ചെ​യ്ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്’ -പു​ടി​ൻ പ​റ​ഞ്ഞു. റ​ഷ്യ​യു​മാ​യി ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ചൈ​ന സ​ന്ന​ദ്ധ​മാ​ണെ​ന്ന് ഷി ​ജി​ൻ​പി​ങ് പ്ര​തി​ക​രി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more