1 GBP = 104.00
breaking news

പ്രധാനമന്ത്രി ബോറിസ് ജോൺസണും മന്ത്രിമാർക്കും ഉപരോധമേർപ്പെടുത്തി റഷ്യ

പ്രധാനമന്ത്രി ബോറിസ് ജോൺസണും മന്ത്രിമാർക്കും ഉപരോധമേർപ്പെടുത്തി റഷ്യ

ലണ്ടൻ: ഉക്രെയ്‌നിലെ അധിനിവേശം പരാജയപ്പെടുന്ന സാഹചര്യത്തിൽ ബ്രിട്ടനെതിരെ നടപടികളുമായി വ്ലാദിമിർ പുടിൻ. പ്രധാനമന്ത്രി ബോറിസ് ജോൺസണെയും ക്യാബിനെറ്റിലെ മുതിർന്ന മന്ത്രിമാരെയും റഷ്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് വ്‌ളാഡിമിർ പുടിൻ വിലക്കിയതായാണ് റിപ്പോർട്ട്.

റഷ്യൻ വിരുദ്ധ ഹിസ്റ്റീരിയ ഉണർത്തുകയും കിയെവ് നിയോ-നാസി ഭരണകൂടത്തെ പിന്തുണയ്ക്കുകയും ചെയ്തുവെന്നാരോപിച്ച് ഒരു ഡസൻ ബ്രിട്ടീഷ് സർക്കാർ അംഗങ്ങൾക്കും രാഷ്ട്രീയക്കാർക്കും ക്രെംലിൻ ഉപരോധം ഏർപ്പെടുത്തിയതായി റഷ്യൻ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉക്രെയ്‌നിന് ചുറ്റുമുള്ള സ്ഥിതിഗതികൾ മനഃപൂർവ്വം വഷളാക്കുക, കൈവ് ഭരണകൂടത്തിന് മാരകായുധങ്ങൾ നൽകുക, നാറ്റോയ്ക്ക് വേണ്ടി സമാനമായ ശ്രമങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ബ്രിട്ടീഷ് സർക്കാരിനെതിരെ റഷ്യ ഉയർത്തുന്നത്.

പ്രധാനമന്ത്രി, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, മറ്റ് 10 ബ്രിട്ടീഷ് സർക്കാർ അംഗങ്ങൾക്കും രാഷ്ട്രീയക്കാർക്കും രാജ്യത്തേക്ക് പ്രവേശനം വിലക്കിയതായി റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് ഗവൺമെന്റിന്റെ അഭൂതപൂർവമായ ശത്രുതാപരമായ നടപടി കണക്കിലെടുത്താണ് ഈ നീക്കം, പ്രത്യേകിച്ചും മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥർക്കെതിരെയും ശതകോടീശ്വരന്മാർക്കെതിരെയും ഉപരോധം ഏർപ്പെടുത്തിയത് റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ പട്ടിക വിപുലീകരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

റഷ്യയെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്താനും നമ്മുടെ രാജ്യത്തെ നിയന്ത്രിക്കാനും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ കഴുത്തു ഞെരിച്ച് കൊല്ലാനും ലക്ഷ്യമിട്ടുള്ള ലണ്ടന്റെ അനിയന്ത്രിതമായ വിവരങ്ങൾക്കും രാഷ്ട്രീയ പ്രചാരണത്തിനും മറുപടിയായാണ് ഈ നടപടി സ്വീകരിച്ചതെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അതേസമയം യുദ്ധം തുടരുന്ന സാഹചര്യത്തിലും കൈവിലെത്തി പ്രധാനമന്തി ബോറിസ് ജോൺസൺ വ്ലാദിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച്ച നടത്തി പിന്തുണ അറിയിച്ചത് റഷ്യയെ ഞെട്ടിച്ചിരുന്നു. മോസ്കോയുടെ ബ്ലാക്ക് ലിസ്റ്റിൽ യുകെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ്, മുൻ പ്രധാനമന്ത്രി തെരേസ മേ, സ്കോട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ എന്നിവരും ഉൾപ്പെടുന്നു.

ഫെബ്രുവരി 24 ന് പുടിൻ ഉക്രെയ്നിലേക്ക് സൈനികരെ അയച്ചത് മുതൽ, ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, സാമ്പത്തിക ഉപരോധം എന്നിവയിലൂടെ മോസ്കോയെ ശിക്ഷിക്കാനുള്ള അന്താരാഷ്ട്ര ശ്രമത്തിൽ ബ്രിട്ടനും സജീവമാണ്. പുടിനും അദ്ദേഹത്തിന്റെ പെൺമക്കളും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ചെൽസി ഫുട്ബോൾ ക്ലബ് ഉടമ റോമൻ അബ്രമോവിച്ച് ഉൾപ്പെടെ നിരവധി ശതകോടീശ്വരൻ പ്രഭുക്കന്മാരും ഉൾപ്പെടെ 1200-ലധികം റഷ്യൻ വ്യക്തികൾക്കും കമ്പനികൾക്കും ബ്രിട്ടൻ ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. 16 ബാങ്കുകൾ ഉൾപ്പെടെ റഷ്യക്കാർക്ക് ഇതുവരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഫലത്തിൽ 650 ബില്യൺ പൗണ്ടിന്റെ മൂല്യം മരവിപ്പിച്ചതായി യുകെ വിദേശകാര്യ ഓഫീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more