1 GBP = 103.91

അഞ്ചാമത്തെ പുതുപ്പള്ളി സംഗമം അവിസ്മരണീയമാക്കി ഗീവർഗീസ് സഹദായുടെ ജന്മം കൊണ്ട് പേരുകേട്ട കവൻട്രി

അഞ്ചാമത്തെ പുതുപ്പള്ളി സംഗമം അവിസ്മരണീയമാക്കി ഗീവർഗീസ് സഹദായുടെ ജന്മം കൊണ്ട് പേരുകേട്ട കവൻട്രി

എബ്രഹാം കുര്യൻ

ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഒക്ടോബർ മാസം പതിമൂന്നാം തീയതി കവൻട്രിയിലെ ഷിൽട്ടൻ ഹാളിൽ നടന്ന പുതുപ്പള്ളി സംഗമം പങ്കെടുത്തവരെ. ഗൃഹാതുരത്വത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നതായിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം പത്തരക്ക് പുതുപ്പള്ളിയുടെ ആവേശമായ പകിടകളി അത്യാവേശത്തോടെ നടന്നു. പകിടകളി പുതുപ്പള്ളിക്കാരേ പുതുപ്പള്ളിയിലെ ഒരു പഴയ ഓണക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവസാനം പകിട കളിയുടെ എവർ റോളിംഗ് ട്രോഫി ബിജു ജോണും റോണി ഏബ്രഹാമും ഉയർത്തി. തുടർന്ന് പുതുപ്പള്ളിയുടെ സ്വകാര്യ അഹങ്കാരമായ നാടൻ പന്തുകളി ഷിൽട്ടൺ മൈതാനത്ത് അരങ്ങേറി. ഒരു വർഷം മുതൽ പത്ത് വർഷം വരെ നാടൻ പന്ത് കയ്യിലേന്താത്തവർ നാടൻ പന്തുകളിയെ അവരുടെ നെഞ്ചിലേറ്റി എന്ന് ആവേശവും തർക്കങ്ങളും കൊണ്ട് തെളിയിച്ചു. കളിയുടെ അവസാനം റോണി ഏബ്രഹാമിന്റെ നേതൃത്ത്വത്തിലുള്ള ഒൻപതംഗ ടീം എവർ റോളിഗ് ട്രോഫിയിൽ മുത്തമിട്ടു.

നാടൻ പന്തുകളി മൈതാനത്ത് നടക്കുമ്പോൾ ലിസ ആസൂത്രണം ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും കളികൾ മിനിയുടെയും യുവതിയുവാക്കളുടെയും നേതൃത്വത്തിൽ ഹോളിൽ അരങ്ങേറി.
വർണ്ണങ്ങളിലൂടെ കണ്ണുകൾക്ക് വിരുന്നൊരുക്കിയ പുതുപ്പള്ളിയിലെ തരുണീമണികളുടെ വടംവലിയോടെ ശക്തിയുടെയും ഒത്തൊരുമയുടെയും മത്സരമായ വടംവലിയെ പുതുപ്പള്ളിക്കാർ ആഘോഷിച്ചു. സ്ത്രീകളുടെ വടംവലിയിൽ മിനിയുടെ ടീമും പുരുഷൻ മാരുടെ വടം വലിയിൽ ബ്ലസന്റെ ടീമും വിജയിച്ചു. കൂടാതെ ആൺകുട്ടികളും പെൺകുട്ടികളും നേർക്കുനേർ ഏറ്റുമുട്ടിയ പ്രദർശന വടം വലിയും അരങ്ങേറി.

മീനും ഇറച്ചിയും അവിയലും എല്ലാമണി നിരന്ന പുതുപ്പള്ളിക്കാരുടെ തനതു സദ്യ നാവുകൾ ആഘോഷമാക്കി. തുടർന്ന് യു കെയിലെ പ്രശസ്ത മലയാള അഭിഭാഷകനും കേംബ്രിഡ്ജ് കൗൺസിലറുമായ ബൈജു വർക്കി തിറ്റാലയും, കവൻട്രിയിലെ ഒരേയൊരു മലയാളം അസോസിയേഷനും യു കെയിലെ വലിയ അസോസിയേഷനിൽ ഒന്നുമായ കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റായ ജോർജ് കുട്ടി വടക്കേക്കുറ്റും സംയുക്തമായി നിലവിളക്ക് തെളിച്ചതോടെ സംഗമം ഔദ്യോഗികമായി ആരംഭിച്ചു. തുടർന്ന് പുതിയ അംഗങ്ങൾ അവരെ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് ശ്രീ ബൈജു വർക്കി തിറ്റാല എൻ എം സി പ്രാക്ടിസ് ആൻഡ് പ്രോസിഡിയേഴ്സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാർ നയിച്ചു.

തുടർന്ന് പുതുപ്പള്ളിയിലെ പഴയ തലമുറ ആസ്വദിച്ചിരുന്ന വില്ലടിച്ചാൻ പാട്ട് സ്റ്റേജിൽ പുനസൃഷ്ടിക്കപ്പെട്ടതോടൊപ്പം പഴയ കാലത്തെ.കവലയോഗങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായ മദ്യപനും അവതരിപ്പിക്കപ്പെട്ടു.

അതിനു ശേഷം ലിസയുടെയും മിനിയുടെയും നേതൃത്വത്തിൽ ആറു കപ്പിളുകൾ നടത്തിയ കപ്പിൾ ഡാൻസ് ഒരു മധുരാനുഭൂതി ഉയർത്തി. പ്രശസ്ത ഗായകനായ ഷഡ്കാല ഗോവിന്ദ മാരാർ ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്ന വെന്നിമല ഉൾക്കൊള്ളുന്ന പുതുപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത ഗായകരുടെ പാട്ടുകൾ കാതിന് ഇമ്പമേകി.

പുതുപ്പള്ളി അസംബ്ളി മണ്ഡലത്തിലുള്ള വാകത്താനം , പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, മണർകാട്, അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിൽ നിന്നും മുൻപ് പുതുപ്പള്ളിയുടെ ഭാഗമായിരുന്ന പനച്ചിക്കാട് പഞ്ചായത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും യു കെയിൽ കുടിയേറിയവർ പുതുപ്പള്ളി എന്ന ഒരു വികാരത്തിൽ ഒത്തുകൂടിയപ്പോൾ ആ ഒത്തുചേരലിന് തടസം നിൽക്കാതെ പ്രകൃതി പോലും പുഞ്ചിരിച്ചു. ഒരു പകൽ മഴ മാറി നിന്നു.

അടുത്ത പുതുപ്പള്ളി സംഗമം 2019 ഒക്ടോബർ മാസം 12 ന് ശനിയാഴ്ച വാട്ഫോർഡിൽ ശ്രീ സണ്ണി മോൻ മത്തായിയുടെ നേതൃത്വത്തിൽ കൂടാൻ തീരുമാനിച്ച് ഒരു പത്തംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. ശ്രീ ഏബ്രഹാം കുര്യന്റെ നേതൃത്വത്തിലുള്ള പത്തംഗ കമ്മറ്റി പുതിയ ഭാരവാഹികളെ അനുമോദിച്ചു. തുടർന്ന് വിജയികൾക്കുള്ള എവർ റോളിംഗ് ട്രോഫികളും, ജി സി എസ് ഇ വിജയിച്ച ആൽവിൻ ബിനോയ് ജോഷ്വാ മത്തായി എന്നിവർക്ക് ജേക്കബ് കുര്യാക്കോസ് സ്പോൺസർ ചെയ്ത ട്രോഫികളും വിതരണം ചെയ്തു. എട്ടു നാടും കേൾവികേട്ട പുതുപ്പള്ളി പള്ളിയേ എന്ന ഗാനം മുഴങ്ങുന്ന അന്തരീക്ഷത്തിൽ അത്താഴത്തോടെ സംഗമത്തിന് തിരശ്ശീല വീണു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more