1 GBP = 103.61
breaking news

ലഡാക്കും പാക്ക് അധിനിവേശ കശ്മീരും ഇല്ലാത്ത ഭൂപടം പങ്കുവച്ചു; ഉത്തരാഖണ്ഡ് പുതിയ മുഖ്യമന്ത്രിയുടെ പഴയ ട്വീറ്റ് വിവാദത്തിൽ

ലഡാക്കും പാക്ക് അധിനിവേശ കശ്മീരും ഇല്ലാത്ത ഭൂപടം പങ്കുവച്ചു; ഉത്തരാഖണ്ഡ് പുതിയ മുഖ്യമന്ത്രിയുടെ പഴയ ട്വീറ്റ് വിവാദത്തിൽ

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ വിവാദത്തിൽ അകപ്പെട്ട് പുഷ്കർ സിംഗ് ധാമി. പഴയ ഒരു ട്വീറ്റാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ വിവാദൽ പെടുത്തിയിരിക്കുന്നത്. 2015ൽ പോസ്റ്റ് ചെയ്ത ട്വീറ്റിലെ ഇന്ത്യയുടെ ഭൂപടവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ട്വിറ്റർ ലോകം പുഷ്കർ സിംഗിനെതിരെ തിരിഞ്ഞിരിക്കുന്നത്.

2015 ഓഗസ്റ്റ് 14നാണ് വിവാദത്തിനാധാരമായ ട്വീറ്റ് പുഷ്കർ സിംഗ് പങ്കുവച്ചത്. അഖണ്ഡ ഭാരതം എന്ന പേരിൽ ഇന്ത്യയുടെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കി അദ്ദേഹം അന്ന് ഇന്ത്യയുടെ ഭൂപടം പങ്കുവച്ചിരുന്നു. ലഡാക്കും പാക് അധിനിവേശ കശ്മീരും ഒന്നും ഭൂപടത്തിൽ ഇല്ല. അതേസമയം, പാകിസ്താനും നേപ്പാളും ഈ ഭൂപടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ആയതിനു പിന്നാലെ ഈ ട്വീറ്റ് വീണ്ടും വൈറൽ ആവുകയായിരുന്നു.

അതേസമയം, ഇന്ത്യൻ ഭൂപടത്തെ തെറ്റായി ചിത്രീകരിച്ച സംഭവത്തിൽ ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് പാട്‌ന കോടതിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. സമൂഹ്യ പ്രവർത്തകനായ സഞ്ജയ് രുംഗ്തയാണ് ട്വിറ്റർ എം.ഡി മനീഷ് മഹേശ്വരിക്കെതിരെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.

ചൊവ്വാഴ്ചയാണ് ട്വിറ്റർ ഭൂപടം തെറ്റായി ചിത്രീകരിച്ചത്. ട്വിറ്ററിന്റെ വെബ്‌സൈറ്റിൽ കരിയർ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് നൽകിയത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയർ വിഭാഗത്തിൽ ദൃശ്യമായ മാപ്പിൽ ജമ്മുകശ്മീർ, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിച്ചത്. സംഭവം വിവാദമായതോടെ മാപ്പ് ട്വിറ്റർ നീക്കം ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more