1 GBP = 103.61
breaking news

ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിച്ച പുരസ്‌കാര സന്ധ്യയിൽ മലയാളത്തിലെ കലാ സാഹിത്യ പത്രപ്രവർത്തന രംഗത്തെ പ്രതിഭകളെ ആദരിച്ചു.

ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിച്ച  പുരസ്‌കാര സന്ധ്യയിൽ മലയാളത്തിലെ കലാ സാഹിത്യ പത്രപ്രവർത്തന രംഗത്തെ പ്രതിഭകളെ ആദരിച്ചു.
റജി നന്തിക്കാട്ട്
ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച  “പുരസ്കാരസന്ധ്യ 2020′ ഫെബ്രുവരി 29 നു (ശനി) വൈകുന്നേരം 4 ന് കോട്ടയം ഹോട്ടൽ അർകാഡിയയിൽ നടന്നു. യുകെയ്ക്ക്  പുറത്ത് നടന്ന ആദ്യ പൊതുചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ  പ്രമുഖർ പങ്കെടുത്ത  ചടങ്ങിൽ മലയാള കലാ   സാഹിത്യ പത്രപ്രവർത്തന  രംഗങ്ങളിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നൽകി ആദരിച്ചു.
ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനവും പുരസ്‌കാര സമർപ്പണവും നടത്തി .ഡോ. ശ്രീവിദ്യ രാജീവും ജഗദീഷ് കരിമുളക്കലും കവിതകൾ ചൊല്ലി.  ലണ്ടൻ മലയാള സാഹിത്യവേദി കോഓർഡിനേറ്ററും പത്താം വാർഷീകാഘോഷങ്ങളുടെ പ്രോഗ്രാം കോർഡിനേറ്ററും ആയ  സി. എ. ജോസഫ് സ്വാഗതവും പുരസ്‌കാര സന്ധ്യയുടെ കോഓർഡിനേറ്റർ സന്തോഷ്‌ ഫിലിപ്പ് നന്തികാട്ട് നന്ദിയും പറഞ്ഞു.
പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ ഡോ. പോൾ മണലിൽ മുഖ്യപ്രഭാഷണം നടത്തി.   തോമസ് ചാഴികാടൻ എംപി    ലണ്ടൻ മലയാള സാഹിത്യവേദിയുടെ  പത്താം വാർഷീകാഘോഷത്തിന്റെ  ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികൾ ഉദ്‌ഘാടനം ചെയ്തു.
പ്രസിദ്ധ സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ , പത്രപ്രവർത്തകനും  മനോരമ വീക്കിലി എഡിറ്റർ ഇൻ ചാർജുമായ കെ.എ. ഫ്രാൻസിസ് ,    ലണ്ടനിൽ താമസിച്ചു മലയാള സാഹിത്യ രംഗത്തെ സമസ്ത മേഖലകളിലും കൃതികൾ രചിച്ച കാരൂർ സോമൻ,  പ്രവാസി സാഹിത്യകാരനും    അമേരിക്കൻ  സാംസ്‌കാരിക രംഗത്തും  സാഹിത്യരംഗത്തും അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞു നിൽക്കുന്ന    മാത്യു നെല്ലിക്കുന്ന് , ജർമനിയിലെ  കലാസാംസ്കാരിക രംഗത്തും  പത്രപ്രവർത്തന രംഗത്തും നാല് പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്നവ്യക്തിയും ലോക കേരള സഭാ അംഗവുമായ  ജോസ് പുതുശേരി എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more