1 GBP = 104.19

ആസ്ട്രേലിയയിലെ പ്രവാസി മലയാളി സംഘടനകളിൽ പ്രമുഖമായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്(പ്യൂമ) നവ നേതൃത്വം

ആസ്ട്രേലിയയിലെ പ്രവാസി മലയാളി സംഘടനകളിൽ പ്രമുഖമായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്(പ്യൂമ) നവ നേതൃത്വം

രവീഷ് ജോൺ

പെർത്ത്: ആസ്ട്രേലിയയിലെ മലയാളി സംഘടനകളിൽ പ്രമുഖ സ്ഥാനം നിലനിറുത്തുന്ന പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്(പ്യൂമ) നവനേതൃത്വം. ഇക്കഴിഞ്ഞ ഒക്ടോബർ 20 ന് കാടിനിയ കമ്യൂണിറ്റി സെൻട്രൽ ഹാളിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിലാണ് 2018 -2019 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ബാബു ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ആറര മണിയോടെ ആരംഭിച്ച പൊതുയോഗത്തിൽ സെക്രട്ടറി രവീഷ് ജോൺ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ദീപൻ ജോർജ്ജ് കഴിഞ്ഞ കമ്മിറ്റിയുടെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. കമ്മിറ്റിയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ച് കൊണ്ട് പ്രസിഡന്റ് ബാബു ജോൺ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

പെർത്തിലെ മലയാളി സമൂഹങ്ങൾക്കിടയിലും നാട്ടിലും പ്യൂമ നടത്തിവരുന്ന ജനോപകാരപ്രവർത്തങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും പ്രവാസി മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധയാകർഷിച്ച് വരുന്നുണ്ട്. നാട്ടിലെ പ്രളയദുരിതത്തിലകപ്പെട്ട തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ പ്യൂമയിലെ മുഴുവൻ അംഗങ്ങളും ഒരുമിച്ച് ഒരു കുടുംബമായി നിലനിന്ന് കൊണ്ട് പത്ത് ലക്ഷം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിക്കാൻ സഹായിച്ച മുഴുവൻ അംഗങ്ങളോടും തങ്ങളുടെ അകൈതവമായ നന്ദി ബാബു ജോണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രേഖപ്പെടുത്തി. ഇത് കൂടാതെ തന്നെ കഴിഞ്ഞ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വന്തമായി ഒരു കൂരയില്ലാതെ ദുരിതമനുഭവിക്കുന്ന എറണാകുളം ജില്ലയിലെ പോത്താനിക്കാടുള്ള ജ്യോതിമണിക്കും കുടുംബത്തിനും ‘സ്‌നേഹവീട്’ എന്നൊരു ഭവനം നിർമ്മിച്ച് നൽകാനും കഴിഞ്ഞത് പ്യൂമ അംഗങ്ങളുടെ പൂർണ്ണ പിന്തുണ മാത്രമാണെന്ന് രവീഷ് ജോൺ പറഞ്ഞു.

തുടർന്ന് 2018 -2019 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ പൊതുയോഗം തിരഞ്ഞെടുത്തു. റ്റോജോ ജോസ് പ്രസിഡന്റായുള്ള ഭരണസമിതിയിൽ ബേസിൽ അദായി സെക്രട്ടറിയായും ഐൻസ്റ്റി സ്റ്റീഫൻ ട്രഷററുമായുള്ള ഭരണസമിതിയാകും ഇനിയുള്ള ഒരു വർഷം പ്യൂമയെ നയിക്കുക.വൈസ് പ്രസിഡന്റായി ജിസ്മോൻ ജോസും, ജോയിന്റ് സെക്രട്ടറിയായി ലിജു പ്രബോദും തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് സെക്രറട്ടറിയായി അഭിലാഷ് ഗോപിദാസും കമ്മിറ്റിയുടെ ഭാഗമായി. കമ്മിറ്റിയുടെ ആനുവൽ ഓഡിറ്റർമാരായി ബാബു ജോൺ, സുനിൽലാൽ സാമുവേൽ, ദീപൻ ജോർജ്ജ് എന്നിവരെയും ആർട്സ് സെക്രട്ടറിയായി റിച്ചി ജോണും, ആർട്സ് കോർഡിനേറ്റർമാരായി ഡോഫിത മാത്യുവിനേയും ടെസി സുരാജിനെയും പൊതുയോഗം ചുമതലപ്പെടുത്തി. പ്യൂമയുടെ നവനേതൃത്വത്തിന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് പൊതുയോഗം സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more