1 GBP = 104.02

പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവനേതൃത്വം; ബാബു ജോൺ പ്രസിഡന്റ്, രവീഷ് ജോൺ സെക്രട്ടറി

പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവനേതൃത്വം; ബാബു ജോൺ പ്രസിഡന്റ്, രവീഷ് ജോൺ സെക്രട്ടറി

രവീഷ് ജോൺ

പെർത്ത്; ആസ്ട്രേലിയയിലെ പ്രമുഖ മലയാളി സംഘടനയായ പെർത്ത് മലയാളി അസോസിയേഷന്(പ്യൂമ) പുതു നേതൃത്വം. ബാബു ജോൺ പ്രസിഡന്റായും രവീഷ് ജോൺ സെക്രട്ടറിയായും ദീപൻ ജോർജ് ട്രഷററായുമുള്ള കമ്മിറ്റിയായിരിക്കും പ്യൂമയെ നയിക്കുക. ഒക്ടോബർ ഏഴിന് വൈകുന്നേരം ബുൾ ക്രീക്കിലെ ഒബെർത്തുർ പ്രൈമറി സ്‌കൂളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് 2017 – 2018 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റായി ടോജോ തോമസും ജോയിന്റ് സെക്രട്ടറിയായി ബെയ്‌സിൽ അദായ് യും സ്പോർട്സ് സെക്രട്ടറിയായി അഭിലാഷ് ഗോപിദാസനും തിരഞ്ഞെടുക്കപ്പെട്ടു. ആഡിറ്ററായി മുൻ ട്രഷറർ സുജിത് അബ്രഹാമിനെ യോഗം ചുമതലപ്പെടുത്തിയപ്പോൾ ആർട്സ് സെക്രെട്ടറിയായി സുജിത് ആലച്ചാത്തും ആർട്ടസ് കോർഡിനേറ്റർമാരായി ഡിംപിൾ ബിജുവിനെയും ഡോഫിതാ മാത്യൂവിനെയും പൊതുയോഗം തിരഞ്ഞെടുത്തു.

മുൻ പ്രസിഡന്റ് തോമസ് ഡാനിയേലിന്റെ അധ്യക്ഷതയിൽ ആരംഭിച്ച വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി അമൽ രാജ് വാർഷിക റിപ്പോർട്ടും ട്രഷറർ സുജിത് അബ്രഹാം വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ആസ്ട്രേലിയൻ മലയാളികളുടെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ കേരളാ കാർണിവലും വടം വലി മത്സരവും സംഘടിപ്പിച്ചത് തോമസ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു. തദ്ദേശീയരും വിദേശീയരുമടക്കം ആയിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ കാർണിവൽ പ്യൂമയുടെ നെറുകയിലെ പൊൻ തൂവലായി മാറിയെന്നു ജനറൽ ബോഡി ഒന്നടങ്കം അഭിപ്രായപ്പെട്ടു. നവ നേതൃത്വത്തിന് എല്ലാ ഭാവുകങ്ങളും നേർന്ന് കൊണ്ട് പൊതുയോഗം അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more