1 GBP = 103.69
breaking news

കാത്തിരിപ്പുകൾക്ക് വിരാമമായി ആശ്വാസത്തിന്റെ ചിറകിലേറി 150 യാത്രക്കാർ പെർത്തിൽ നിന്ന് കൊച്ചിയിലേക്കു പറന്നുയരും

കാത്തിരിപ്പുകൾക്ക് വിരാമമായി ആശ്വാസത്തിന്റെ ചിറകിലേറി 150 യാത്രക്കാർ പെർത്തിൽ നിന്ന് കൊച്ചിയിലേക്കു പറന്നുയരും

തോമസ് ഡാനിയേൽ

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് അനിശ്ചിതത്വത്തിനൊടുവിൽ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പെർത് മലയാളികൾക്ക് ആശ്വാസമായി പ്രമുഖ മലയാളി അസോസിയേഷൻ പ്യൂമയും ഫിനിക്സ് സ്കൈ വേൾഡ്മായി ചേർന്നൊരുക്കുന്ന ചാർട്ടേഡ് ഫ്ലൈറ്റ് പെർത് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഇന്ന് വൈകുന്നേരം 7:05 നു പറന്നുയരുന്ന മലേഷ്യൻ എയർലൈൻസ് വിമാനം രാവിലെ 4 മണിക് കൊച്ചി എയർപോർട്ടിൽ എത്തിച്ചേരും.

ഏതാനും മാസം തങ്ങളുടെ മക്കളുടെ അടുത്ത് വന്നു തിരികെ പോകാമെന്ന് കരുതിയ വൃദ്ധരായ മാതാപിതാക്കൾ ആണ് തിരിച്ചുപോകുന്ന അവരിലധികവും. പെർത്തിൽ നിന്ന് ഇനി ഒരു ചാർട്ടേഡ് ഫ്ലൈറ്റ് കേരളത്തിലേക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെന്ന തിരിച്ചറിവാണ് കേരളത്തിൽ കോവിഡ് നിരക്കുകൾ കുതിച്ചുയരും പോഴും ഓസ്ട്രേലിയപോലെ ഏറ്റവും സുരക്ഷിതമായ ഇവിടെ നിന്ന് നാട്ടിലേക്ക് തിരികെ പോകാൻ നമ്മുടെ മാതാപിതാക്കളെ നിർബന്ധിതരാക്കുന്നതു.

പെർത് മലയാളികളുടെ നിരന്തരമായ ആവശ്യപ്രകാരം യാതൊരു ലാഭേച്ഛയുമില്ലാതെ സാമൂഹ്യനന്മയെ മാത്രം ലക്ഷ്യം വെച്ച് പെർത് യൂണൈറ്റഡ് മലയാളി അസോസിയേഷനും ഫിനിക്സ് സ്കൈ വേൾഡ് ട്രാവെൽസും കഴിഞ്ഞ മൂന്നു മാസത്തോളമായി ഇതിന്റെ ഒരുക്കങ്ങൾ നടത്തിവരികയായിരുന്നു. നിരവധി പ്രതിസന്ധികളെ നിരന്തമായ പരിശ്രമത്തിലൂടെ അതിജീവിച്ചു പുറപ്പെടുന്ന വിമാനത്തിലെ
യാത്രക്കാരിൽ പെർത്തിൽ നിന്ന് 140-തും ഡാർവിനിൽ നിന്ന് 10-തും പേരാണുള്ളത്.

നിരവധി ചാരിറ്റി പ്രേവര്തനങ്ങളികുടെയും, കല – കായിക രംഗത്തും പെർത് മലയാളികളുടെ മനസ് കിഴടക്കിയ പ്യൂമ അസോസിയേഷന് എന്നും അഭിമാനിക്കാവുന്ന ഒരു അവിസ്മരണീയ നിമിഷമാണിന്നു.

കൂടെനിന്നു സഹകരിച്ച എല്ലാവർക്കും എക്സിക്യു്ട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more