1 GBP = 103.12

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്; മാഡത്തിനെ ചുറ്റിപ്പറ്റി അന്വേഷണം

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്; മാഡത്തിനെ ചുറ്റിപ്പറ്റി അന്വേഷണം

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് സോളാര്‍ കേസില്‍ സരിത.എസ്.നായര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യും. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഫെനി തന്നോട് പറഞ്ഞതായി നടന്‍ ദിലീപ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. അതേസമയം, ഫെനി ബാലകൃഷ്ണനെ സമീപിച്ച പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ പരാമര്‍ശിച്ച മാഡത്തിനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം ആലുവ പൊലീസ് ക്ലബ്ബില്‍ ഉത്തരമേഖല എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടത്തിയ മൊഴിയെടുപ്പിലാണ് ദിലീപ് ഫെനിയുടെ വെളിപ്പെടുത്തലിനെ പറ്റി അന്വേഷണ സംഘത്തോട് പറഞ്ഞത്. തനിക്കെതിരെ ആരൊക്കെയോ ഗൂഢാലോചന നടത്തുന്നുണ്ടെന്നാണ് ഫെനി തന്നോട് പറഞ്ഞത്. എന്നാല്‍ ഇതാരാണെന്ന് തനിക്കറിയില്ലെന്നും ദിലീപ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നാല് വര്‍ഷം മുന്‍പ്, ഒന്നരകോടി വാഗ്ദാനം ചെയ്തതായി പള്‍സര്‍ സുനി

ഇതേക്കുറിച്ച് അഡ്വ.ഫെനി ബാലകൃഷ്ണന്‍ പറയുന്നത് ഇങ്ങനെയാണ്: പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ വഴി തന്നെ സമീപിച്ചിരുന്നു. കോടതിയില്‍ കീഴടങ്ങാന്‍ സഹായിക്കണമെന്നും ഇതിന് പിന്നിലെ നിയമവശങ്ങളും ചോദിച്ചറിഞ്ഞു. എന്നാല്‍ തന്റെ ഫീസിന്റെ കാര്യം പറഞ്ഞപ്പോള്‍ അക്കാര്യം മാഡവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നാണ് അവര്‍ പറഞ്ഞത്. ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പോലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യവും മാഡത്തിനോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും ഫെനി പറയുന്നു.

അതേസമയം, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അഡ്വ.ഫെനി ബാലകൃഷ്ണനെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കൂടാതെ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുള്ള സ്ത്രീ കഥാപാത്രത്തിലേക്കും അന്വേഷണം നീളും.

നടി അക്രമിക്കപ്പെട്ട സംഭവം അട്ടിമറിയ്ക്കാന്‍ ശ്രമം എന്ന് പി.ടി.തോമസ് എംഎല്‍എ

മുകേഷിന്റെ നിലപാടിനെതിരേ സിപിഎം കൊല്ലം ജില്ലാ കമ്മറ്റി, യൂത്ത് കോണ്‍ഗ്രസ്സ് കോലം കത്തിച്ച് പ്രതിഷേധിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more