1 GBP = 103.12

ഒരു മില്യനോളം വരുന്ന പബ്ലിക് സെക്ടർ തൊഴിലാളികൾക്ക് ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചു

ഒരു മില്യനോളം വരുന്ന പബ്ലിക് സെക്ടർ തൊഴിലാളികൾക്ക് ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചു

ലണ്ടൻ: രാജ്യത്ത് ഒരു ദശകമായി പബ്ലിക് സെക്ടർ മേഖലയിലെ തൊഴിലാളികൾക്ക് നിലനിന്നിരുന്ന ശമ്പള വർദ്ധന നിയന്ത്രണത്തിന് വിരാമമായി. ഏകദേശം ഒരു മില്യനോളം വരുന്ന വിവിധ മേഖലകളിലെ തൊഴിലാളികൾക്കാണ് സർക്കാർ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി നിലനിറുത്തിയിരുന്ന ഒരു ശതമാനം ശമ്പളവർദ്ധനാ നിയന്ത്രണം പൂർണ്ണമായും ഇല്ലാതാക്കുന്നതിന് യൂണിയനുകളെല്ലാം ഒറ്റക്കെട്ടായി നിന്ന് പരിശ്രമിക്കുകയായിരുന്നു. നേരത്തെ എൻ എച്ച് എസ് തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

സൈനികർക്ക് 2.9 ശതമാനമാണ് വർദ്ധനവ്, പ്രിസൺ ഓഫീസർമാർക്ക് 2.75 ശതമാനവും അദ്ധ്യാപകർക്ക് 3.5 ശതമാനം വരെയുമാണ് വർദ്ധനവ്. പോലീസ് ഓഫീസർമാർക്ക് രണ്ടു ശതമാനവും ജിപിമാർക്കും ഡെന്റിസ്റ്റുമാർക്കും രണ്ടു ശതമാനം വീതവുമാണ് വർദ്ധന. ശമ്പള വർദ്ധനവ് നടത്തിയിട്ടുള്ളത് ഓരോ ഡിപ്പാർട്ട്മെന്റിനും അനുവദനീയ ഫണ്ടിൽ നിന്നുമാണെന്ന് സർക്കാർ വ്യക്തമാക്കി. ശമ്പള വർദ്ധനവിനുള്ള ഫണ്ട് ഓരോ ഡിപ്പാർട്ടുമെന്റ്കൾക്കും കൈമാറിയതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

പുതിയ ശമ്പള വർദ്ധനവ് അനുസരിച്ച് അദ്ധ്യാപകർക്ക് വർഷം 800നും 1,366 പൗണ്ടിനുമിടയിലാണ് അധികമായി ശമ്പളം ലഭിക്കുക. ഇതിനായി സ്‌കൂളുകൾക്ക് 508 മില്യൺ പൗണ്ടായിരിക്കും രണ്ടു വർഷത്തേക്ക് അധിക ശമ്പളം നൽകുന്നതിന് അധികമായി ലഭിക്കുക. അതേസമയം സ്കോട്ട്ലണ്ടിലെ അദ്ധ്യാപകർക്ക് സർക്കാർ മുന്നോട്ട് വച്ച മൂന്ന് ശതമാനം ശമ്പള വർദ്ധനവ് യൂണിയനുകൾ നിരാകരിച്ചു. എന്നാൽ എൻ എച്ച് എസ് ജീവനക്കാർക്ക് മൂന്ന് വർഷത്തിനിടയിൽ ഒമ്പത് ശതമാനം ശമ്പള വർദ്ധനവാണ് സ്കോട്ട്ലൻഡ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു ശതമാനം പേക്യാപ് എടുത്ത് കളയുന്നതോടെ സർക്കാരിന് അധിക ബാധ്യതയുണ്ടാകുന്നത് ഏകദേശം നാല് ബില്യനോളം പൗണ്ടാണെന്ന് കണക്കാക്കപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more