1 GBP = 103.12

ജോലിക്ക് പോയില്ലെങ്കിലെന്താ ശമ്പളം കൃത്യമായി ബാങ്കിലെത്തുന്നുണ്ട്; പ്രിസൺ ഓഫീസറായി കിട്ടിയ ജോലി വേണ്ടന്ന് വച്ച യുവാവിന് ഇതുവരെ ശമ്പളമായി കിട്ടിയത് 10,000ലധികം പൗണ്ട്

ജോലിക്ക് പോയില്ലെങ്കിലെന്താ ശമ്പളം കൃത്യമായി ബാങ്കിലെത്തുന്നുണ്ട്; പ്രിസൺ ഓഫീസറായി കിട്ടിയ ജോലി വേണ്ടന്ന് വച്ച യുവാവിന് ഇതുവരെ ശമ്പളമായി കിട്ടിയത് 10,000ലധികം പൗണ്ട്

നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാം ജയിലിൽ പ്രിസൺ ഓഫീസറായി ജോലി കിട്ടിയ യുവാവ് ഭാര്യയുടെ അസുഖം കാരണം ജോലി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇന്റർവ്യൂ കഴിഞ്ഞു അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടിയതിന് ശേഷമാണ് ജോലി വേണ്ടെന്ന് വയ്ക്കുന്നത്. പക്ഷെ അന്നുമുതലിന്ന് വരെ കൃത്യമായി ശമ്പളം യുവാവിന്റെ ബാങ്ക് അക്കൗണ്ടിലെത്തുന്നുണ്ട്. എല്ലാ മാസവും £1200 നും £1600 നും ഇടക്ക് തുകയാണ് ശമ്പളമായി ലഭിക്കുന്നത്. പല പ്രാവശ്യം ഇമെയിൽ വഴി ബന്ധപ്പെട്ടെങ്കിലും അധികൃതർക്ക് നോട്ടമില്ല.

പബ്ബിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്ന യുവാവ് പ്രിസൺ ഓഫീസറുടെ ഒഴിവ് വന്നപ്പോൾ അപേക്ഷിക്കുകയായിരുന്നു. ഭാര്യയുടെ അസുഖവും ജയിലിൽ ഉണ്ടാകുന്ന പ്രശ്‍നങ്ങളെക്കുറിച്ചുള്ള കേട്ടറിവും കിട്ടിയ ജോലി യുവാവ് ഉപേക്ഷിക്കുകയായിരുന്നു. പബ്ബിൽ തന്നെ ജോലിയിൽ തുടരുന്ന യുവാവിനാണ് ബാങ്കിൽ ശമ്പളമായി തുക എത്തിക്കൊണ്ടിരുന്നത്. ജയിൽ അധികൃതരിൽ നിന്ന് മറുപടി ലഭിക്കാതിരുന്ന യുവാവ് ബിബിസിയുമായി ബന്ധപ്പെടുകയായിരുന്നു. എന്തായാലും ബിബിസിയുടെ ഇടപെടൽ ഫലവത്താകുമെന്ന് വേണം കരുതാൻ. സാങ്കേതിക പിഴവാണ് കാരണമെന്നാണ് അധികൃതർ അറിയിച്ചത്, വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ പറഞ്ഞു. അതേസമയം ഇതുവരെ യുവാവിന് കിട്ടിയ പണം തിരിച്ചടക്കണമോയെന്ന കാര്യത്തിൽ കൃത്യമായ ഒരു മറുപടി ലഭിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more