1 GBP = 103.25
breaking news

പിടിസെവനെ തളച്ച സംഘത്തെ എത്ര അഭിനന്ദിച്ചാലും അധികമാവുകയില്ലെന്ന് മന്ത്രി എം.ബി. രാജേഷ്

പിടിസെവനെ തളച്ച സംഘത്തെ എത്ര അഭിനന്ദിച്ചാലും അധികമാവുകയില്ലെന്ന് മന്ത്രി എം.ബി. രാജേഷ്

പാലക്കാട് ജില്ലയിലെ ധോണിയിലെ ജനങ്ങ​ളെ ഭീതിയിലാഴ്ത്തിയ പിടിസെവനെ തളച്ച ദൗത്യസംഘത്തെ അഭിനന്ദിച്ച് മന്ത്രി എം.ബി. രാജേഷ്. വയനാട്ടില്‍ നിന്ന് വന്ന 27 അംഗസംഘം ഡോ. അരുണ്‍ സക്കറിയ, ഡോ.അജേഷ് മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തീകരിച്ചത്. മുഖ്യവനപാലകന്‍ ഗംഗാസിങ്ങ്, പാലക്കാട് സിസിഎഫ് കെ വിജയാനന്ദ്, ഡിഎഫ്ഒ ശ്രീനിവാസ് കുറെ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഈ സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്. ബഹുമാനപ്പെട്ട വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോടുള്ള പ്രത്യേക നന്ദിയും അറിയിക്കുകയാണ്. തുടക്കം മുതല്‍ വിഷയത്തില്‍ അദ്ദേഹവുമായി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മന്ത്രിയുടെ പ്രത്യേകമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ആദ്യാവസാനം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ഫേസ് ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

“ദിവസങ്ങളായി ധോണിയിലെ ജനങ്ങളില്‍ ഭീതി പടര്‍ത്തിയ പി ടി 7നെ വിജയകരമായി പിടികൂടി തളച്ചു. വനംവകുപ്പിന്റെ ഏറ്റവും വിപുലമായ ഓപ്പറേഷനുകളിലൊന്നാണ് ധോണിയില്‍ നടന്നത്. വിജയകരമായി ദൗത്യം നിര്‍വഹിച്ച സംഘത്തെ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചു. അവര്‍ക്ക് നാട്ടുകാര്‍ പ്രത്യേക സ്വീകരണവും നല്‍കി. വയനാട്ടില്‍ നിന്ന് വന്ന 27 അംഗസംഘം ഡോ. അരുണ്‍ സക്കറിയ, ഡോ.അജേഷ് മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ്. മുഖ്യവനപാലകന്‍ ഗംഗാസിങ്ങ്, പാലക്കാട് സിസിഎഫ് കെ വിജയാനന്ദ്, ഡിഎഫ്ഒ ശ്രീനിവാസ് കുറെ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഈ സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്. ബഹുമാനപ്പെട്ട വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോടുള്ള പ്രത്യേക നന്ദിയും അറിയിക്കുകയാണ്. തുടക്കം മുതല്‍ വിഷയത്തില്‍ അദ്ദേഹവുമായി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മന്ത്രിയുടെ പ്രത്യേകമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ആദ്യാവസാനം ഉണ്ടായിട്ടുണ്ട്. 

ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡോ. അരുണ്‍ സക്കറിയയെ വെറ്റിനറി കോളേജ് വിദ്യാര്‍ഥിയായ കാലം മുതല്‍ അറിയാം എന്ന വ്യക്തിപരമായ സന്തോഷം കൂടിയുണ്ട്. അരുണ്‍ സക്കറിയയുടെ സഹോദരനായ പാലക്കാട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്ന അജിത് സക്കറിയയും ഞാനും എസ്എഫ്‌ഐയില്‍ സഹപ്രവര്‍ത്തകരായിരുന്നു. ആ നിലയിലാണ് വിദ്യാര്‍ഥിയായിരിക്കെ മുതല്‍ അരുണ്‍ സക്കറിയയുമായുള്ള പരിചയം. കഴിഞ്ഞ ദിവസം വയനാട്ടില്‍ വെച്ച് ആനയെ പിടികൂടിയപ്പോള്‍ ആക്രമണത്തില്‍ പരുക്കേറ്റപ്പോളും അരുണിനെ വിളിച്ചിരുന്നു. ആ സംഭവത്തിന് തൊട്ടുപിന്നാലെ വയനാട്ടിലെ കടുവയെ പിടിക്കാനും, ഇപ്പോള്‍ പിടി സെവനെ തളയ്ക്കാനുമുള്ള ഓപ്പറേഷനും രംഗത്തിറങ്ങിയത് അരുണ്‍ തന്നെയാണ്. ഡോ. അരുണ്‍ ഉള്‍പ്പെടെയുള്ള വനംവകുപ്പിലെ ഓരോ സംഘാംഗവും പ്രതിബദ്ധതയോടെയും അങ്ങേയറ്റത്തെ അര്‍പ്പണബോധത്തോടെയും കൂടിയാണ് പ്രവര്‍ത്തിച്ചത്. അവരെ എത്ര അഭിനന്ദിച്ചാലും അധികമാവുകയില്ല​”.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more