1 GBP =
breaking news

നടിയെ ആക്രമിച്ച കേസ്​: സ്​പെഷൽ​ പ്രോസിക്യൂട്ടർ ഡി.ജി.പിയുമായി കൂടിക്കാഴ്​ച നടത്തി

നടിയെ ആക്രമിച്ച കേസ്​: സ്​പെഷൽ​ പ്രോസിക്യൂട്ടർ ഡി.ജി.പിയുമായി കൂടിക്കാഴ്​ച നടത്തി

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്​​പെ​ഷ​ൽ​ പ്രോ​സി​ക്യൂ​ട്ട​ർ പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലു​മാ​യി (ഡി.​ജി.​പി) കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. കേ​സി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ചാ​ര​ണ​യ​ട​ക്കം തു​ട​ർ ന​ട​പ​ടി​ക​ളും കേ​സ്​ ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച്​ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി. ദി​ലീ​പ്​ മ​ജി​സ്​​േ​​ട്ര​റ്റ്​ കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല. ച​ർ​ച്ച ചൊ​വ്വാ​ഴ്​​ച​യും തു​ട​ർ​ന്നേ​ക്കും. ദി​ലീ​പി​​​െൻറ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ മ​ജി​സ്​​ട്രേ​റ്റ്​​ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ലും ചൊ​വ്വാ​ഴ്​​ച അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.

ദി​ലീ​പ​ട​ക്കം പ്ര​തി​ക​ൾ​ക്കെ​തി​രാ​യ തെ​ളി​വു​ക​ൾ ശ​ക്​​ത​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ നി​യ​മ ഉ​ദ്യോ​ഗ​സ്​​ഥ​ർ ച​ർ​ച്ച ചെ​യ്​​തു. തെ​ളി​വ് ന​ശി​പ്പി​ക്കാ​നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും ദി​ലീ​പ് തു​ട​ര്‍ച്ച​യാ​യി ശ്ര​മി​ക്കു​ന്നു​െ​വ​ന്ന നി​രീ​ക്ഷ​ണ​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. ഹ​ര​ജി​ക​ൾ ന​ൽ​കി ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. ന​ടി ആ​ക്ര​മി​ക്ക​െ​പ്പ​ട്ട​തി​​​െൻറ ദൃ​ശ്യ​ങ്ങ​ളി​ല്‍നി​ന്ന്​ ചി​ല സം​ഭാ​ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മെ​ടു​ത്ത് ഇ​ര​യാ​യ ന​ടി​യെ വീ​ണ്ടും അ​പ​മാ​നി​ക്കാ​നാ​ണ് ശ്ര​മം.ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ളി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ ദി​ലീ​പ് മ​ന​സ്സി​ലാ​ക്കി​യ​ത് സം​ശ​യ​ക​ര​മാ​ണ്. ദൃ​ശ്യ​ങ്ങ​ളി​ലെ സൂ​ക്ഷ്മ ശ​ബ്​​ദ​ങ്ങ​ൾ കോ​ട​തി​യി​ൽ​നി​ന്ന്​ കേ​ട്ടു മ​ന​സ്സി​ലാ​ക്കാ​ൻ അ​ത്യാ​ധു​നി​ക ലാ​ബ്‌ സം​വി​ധാ​നം വേ​ണം. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ദി​ലീ​പി​​​െൻറ കൈ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന സം​ശ​യം ശ​ക്​​ത​മാ​ണ്. വി​ദേ​ശ യാ​ത്ര പോ​ലും ദൃ​ശ്യ​ത്തി​ലെ ശ​ബ്​​ദം പ​രി​ശോ​ധി​ക്കാ​ൻ വേ​ണ്ടി ന​ട​ത്തി​യ​താ​ണോ​യെ​ന്നും സം​ശ​യ​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടി ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ശ്ര​മം ന​ട​ത്താ​മെ​ന്ന ആ​ലോ​ച​ന​യാ​ണ്​ ന​ട​ന്ന​ത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more