1 GBP = 104.01

പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്നു; കെജിഎഫ് സംവിധായകന്റെ വമ്പൻ ചിത്രത്തിൽ

പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്നു; കെജിഎഫ് സംവിധായകന്റെ വമ്പൻ ചിത്രത്തിൽ

പൃഥ്വിരാജും തെന്നിന്ത്യൻ താരം പ്രഭാസും ഒന്നിക്കുന്നു. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം സലാറിലാണ് ഇരുവരും ഒന്നിക്കുന്നത്. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിലുണ്ടാവും എന്നതാണ് ആ വിവരം.

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം കൊച്ചിയിലെത്തിയ പ്രഭാസ് തന്നെയാണ് സലാറിൽ പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഭാ​ഗമാവാൻ പൃഥ്വിരാജ് സന്നദ്ധനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രചാരണപരിപാടിയിൽ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more