1 GBP = 103.12

ബോളിവുഡിൻ്റെ മോശം സമയം ‘പത്താന്‍’ വരുന്നതോടെ മാറും; പൃഥ്വിരാജ്

ബോളിവുഡിൻ്റെ മോശം സമയം ‘പത്താന്‍’ വരുന്നതോടെ മാറും; പൃഥ്വിരാജ്

കാന്താര, ആർആർആർ, കെജിഎഫ് 2 തുടങ്ങി നിരവധി പ്രാദേശിക ഭാഷാ ചിത്രങ്ങളുടെ വൻ വിജയത്താൽ അടയാളപ്പെടുത്തിയ വർഷമായിരുന്നു 2022. ഈ വർഷം റിലീസായ ബോളിവുഡ് സിനിമകളിൽ ബ്രഹ്മാസ്ത്ര, ഭൂൽ ഭുലയ്യ 2, ദൃശ്യം 2 പോലെ ചുരുക്കം ചില ചിത്രങ്ങൾ മാത്രമാണ് ഹിറ്റായി മാറിയത്. ഇപ്പോഴിതാ ബോളിവുഡിൻ്റെ മോശം സമയം ‘പത്താന്‍’ വരുന്നതോടെ മാറുമെന്ന് അഭിപ്രായപ്പെടുകയാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്.

“ബോളിവുഡ് സിനിമകൾക്ക് പുറം രാജ്യങ്ങളിൽ പോലും ഇത്രയും കളക്ഷൻ നേടാൻ എങ്ങനെ കഴിയുന്നുവെന്ന് പലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട്. മധ്യകാലഘട്ടത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്. ബോളിവുഡ് നേരിടുന്ന പ്രതിസന്ധി താത്കാലികം മാത്രമാണ്. തിരിച്ചുവരവിന് ഒരു വലിയ ഹിറ്റ് മതിയാകും, അത് ഒരു പക്ഷേ പത്താൻ ആയിരിക്കാം”- പൃഥ്വിരാജ് പറഞ്ഞു. കമൽഹാസൻ, ഗൗതം വാസുദേവ് ​​മേനോൻ, എസ്എസ് രാജമൗലി, ലോകേഷ് കനകരാജ്, സ്വപ്ന ദത്ത് എന്നിവരോടൊപ്പം ഫിലിമി കംപാനിയന്റെ റൗണ്ട് ടേബിൾ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോളിവുഡ് അടുത്ത വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന ‘പത്താന്‍’. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതാണ് പത്താനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിര്‍ത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താന്‍ സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോൺ നായികയായും ജോണ്‍ എബ്രഹാം വില്ലനായതും ചിത്രത്തിൽ വേഷമിടുന്നു. ജനുവരി 25 ന് പത്താന്‍ റിലീസ് ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more