1 GBP = 103.97
breaking news

കോവിഡ് ടെസ്റ്റ് നെഗറ്റീവ്; ക്വാറന്റീനിൽ തുടരും: പൃഥ്വിരാജ്

കോവിഡ് ടെസ്റ്റ് നെഗറ്റീവ്; ക്വാറന്റീനിൽ തുടരും: പൃഥ്വിരാജ്

കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന് അറിയിച്ച് നടൻ പൃഥ്വിരാജ്. സമൂഹമാധ്യമത്തിലൂടെയാണ് ഈ സന്തോഷവാർത്ത താരം പങ്കുവച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ജോർദ്ദാനിലെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലെത്തി ക്വാറന്റീനിൽ കഴിയുകയാണ് താരം. 

പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: “കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയനായിരുന്നു. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. എങ്കിലും ക്വാറന്റീൻ പൂർത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ. സുരക്ഷിതരായിരിക്കൂ… സ്വസ്ഥമായിരിക്കൂ.” ആരാധകർക്കായി തന്റെ പരിശോധനഫലവും താരം പേജിൽ പങ്കുവച്ചിട്ടുണ്ട്. 

മെയ് 29നാണ് താരത്തിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയായത്. ഫോർട്ടു കൊച്ചിയിലെ ഹോട്ടലിലായിരുന്നു താരത്തിന്റെ താമസം. അടുത്ത ഒരാഴ്ച ഹോം ക്വാറന്റീനിൽ കഴിയുമെന്നായിരുന്നു താരം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ക്വാറന്റീൻ ദിവസങ്ങൾ മറ്റൊരു സുരക്ഷിത കേന്ദ്രത്തിൽ ചെലവഴിച്ചിട്ടാകും താരം വീട്ടിലേക്ക് മടങ്ങുക എന്ന സൂചന നൽകുന്നതാണ് പുതിയ പോസ്റ്റ്. 

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷം മെയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങൾ ജോർദ്ദാനിൽ ചിത്രീകരിച്ചിരുന്നു. ജോർദ്ദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more