1 GBP = 103.92

കെറ്ററിംഗിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ പ്രിൻസി റോമി (43) മരണത്തിന് കീഴടങ്ങി; കുടുംബത്തിന് പിന്തുണയുമായി വേദനയോടെ മലയാളി സമൂഹം…

കെറ്ററിംഗിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ പ്രിൻസി റോമി (43) മരണത്തിന് കീഴടങ്ങി;  കുടുംബത്തിന് പിന്തുണയുമായി വേദനയോടെ മലയാളി സമൂഹം…

കെറ്ററിംഗ്:-  ചങ്ങനാശേരി കുരിശുംമൂട് പാറേൽ പള്ളി ഇടവകാംഗവും മുല്ലപ്പള്ളിൽ റോമിയുടെ ഭാര്യയുമായ പ്രിൻസി റോമി (43) ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം രോഗീലേപനം ഉൾപ്പെടെ തിരുസഭയുടെ എല്ലാ വിധത്തിലുള്ള കൂദാശകളും സ്വീകരിച്ച് ദൈവസന്നിധിയിലേക്ക് യാത്രയായി. കഴിഞ്ഞ ഒരു വർഷമായി പലവിധത്തിൽ ക്യാൻസർ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഇടക്ക് അസുഖം കുറവായി ജീവിതത്തിലേക്ക് തിരികെ വന്നതായിരുന്നു. എന്നാൽ പിന്നീട് രോഗം മൂർഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

2002-ൽ യുകെയിലെത്തിയ പ്രിൻസിയും കുടുംബവും 2004 മുതൽ കെറ്ററിംഗിൽ താമസിച്ചു വരികയായിരുന്നു. കെറ്ററിംഗ് എൻഎച്ച് എസ് ഹോസ്പിറ്റലിൽ മെഡിക്കൽ പ്രാക്ടീഷണറായി ജോലി ചെയ്തുവരികയായിരുന്നു . ഭർത്താവ് റോമി തോമസ്.  സാം റോമി (15), ജോഷ്വ റോമി (10), ഹന്ന റോമി (9) എന്നിവരാണ് മക്കൾ. പരേത തുരുത്തി മുയ്യപ്പള്ളിൽ ആഗസ്തി ആഗസ്തിയുടെ (കുറുനപ്പൻ) മകളാണ്. സംസ്കാരം പിന്നീട് യുകെയിൽ നടത്തുമെന്നാണ് അറിയുന്നത്.

പ്രിൻസി റോമിയുടെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷൻ പ്രസിഡൻ്റ് സിബു ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more