1 GBP = 96.49
breaking news

ലെസ്റ്ററിൽ പ്രിൻസ് യോഹന്നാൻ (29) മരണമടഞ്ഞു…

ലെസ്റ്ററിൽ പ്രിൻസ് യോഹന്നാൻ (29) മരണമടഞ്ഞു…

ലെസ്റ്റർ:- അടുത്തയിടെ ഇൻഡ്യയിൽ നിന്നും ലെസ്റ്ററിലേക്ക് കുടിയേറിയ പ്രിൻസ് യോഹന്നാൻ (29) അല്പ സമയം മുൻപ്  മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭാര്യയുമൊത്ത് ലെസ്റ്ററിൽ എത്തിയത്. ബോംബെയിൽ സ്ഥിരതാമസക്കാരായ കൊല്ലം കുണ്ടറ സ്വദേശിയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ലെസ്റ്റർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.


പ്രിൻസ് യോഹന്നാൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, റീജിയണൽ പ്രസിഡൻറ് ബെന്നി പോൾ, LKC പ്രസിഡൻ്റ് ബിജു ചാണ്ടി, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  നിര്യാണത്തിൽ ദുഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more