1 GBP = 104.06

ബ്രിട്ടനിൽ വീണ്ടുമൊരു രാജകീയ വിവാഹം; ഹാരിക്ക് പിന്നാലെ യൂജനിയും വിവാഹിതയാകുന്നത് സെന്റ് ജോർജ്ജ് ചാപ്പലിൽ

ബ്രിട്ടനിൽ വീണ്ടുമൊരു രാജകീയ വിവാഹം; ഹാരിക്ക് പിന്നാലെ യൂജനിയും വിവാഹിതയാകുന്നത് സെന്റ് ജോർജ്ജ് ചാപ്പലിൽ

ലണ്ടൻ∙ ബ്രിട്ടനിൽ വീണ്ടുമൊരു രാജകീയ വിവാഹത്തിന് വേദിയൊരുങ്ങുന്നു. ഹാരി രാജകുമാരനു പിന്നാലെ, എലിസബത്ത് രാജ്ഞിയുടെ മകൻ ആൻഡ്രൂവിന്റെ രണ്ടാമത്തെ മകളായ യൂജനി രാജകുമാരിയാണു കാമുകൻ ജാക്ക് ബ്രൂക്സ്ബാങ്കിനെ വിവാഹം കഴിക്കാനൊരുങ്ങുന്നത്. വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ ഈവർഷം അവസാനമാണു വിവാഹം നടക്കുക. തീയതി പുറത്തുവിട്ടിട്ടില്ല.

വരുന്ന മേയ് 19ന്, ഹാരി രാജകുമാരനും യുഎസ് നടി മേഗൻ മാർക്കിളും തമ്മിലുള്ള വിവാഹവും സെന്റ് ജോർജ് ചാപ്പലിൽവച്ചാണ്. യൂജനി രാജകുമാരി(27)യും ജാക്ക് ബ്രൂക്സ്ബാങ്കും (31) കഴിഞ്ഞ ഏഴുവർഷമായി പ്രണയത്തിലാണ്. പുതുവർഷാരംഭത്തിൽ നിക്കരാഗ്വയിൽ വിവാഹനിശ്ചയം കഴിഞ്ഞു. 2011ൽ, സ്വിറ്റ്സർലൻഡിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വച്ചായിരുന്നു നിശാക്ലബ് മാനേജരായ ബ്രൂക്സ്ബാങ്കിനെ രാജകുമാരി കണ്ടുമുട്ടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more