1 GBP = 103.12

എഡിൻബർഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന് നന്ദിയർപ്പിച്ച് പ്രാർത്ഥന ശുശ്രൂഷ

എഡിൻബർഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന് നന്ദിയർപ്പിച്ച് പ്രാർത്ഥന ശുശ്രൂഷ

ലണ്ടൻ: എഡിൻബർഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന് നന്ദിയർപ്പിച്ച് ഇന്ന് പ്രാർത്ഥന ശുശ്രൂഷ; രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ഫിലിപ്പ് രാജകുമാരന് നന്ദിയർപ്പിക്കുന്ന ശുശ്രൂഷയിൽ പങ്കെടുക്കും.

കഴിഞ്ഞ വർഷം 99-ആം വയസ്സിൽ അന്തരിച്ച ഫിലിപ്പ് രാജകുമാരന്റെ വെസ്റ്റ്മിൻസ്റ്റർ ആബിയിലെ സ്മാരകം അദ്ദേഹത്തിന്റെ പൊതു സേവനത്തെയും ജീവിതത്തെയും അടയാളപ്പെടുത്തും. ചടങ്ങിൽ ഡ്യൂക്ക് ഓഫ് എഡിൻബറോ അവാർഡ് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ചാരിറ്റികളുടെ പ്രതിനിധികൾ പങ്കെടുക്കും.
അതേസമയം എലിസബത്ത് രാജ്ഞി പങ്കെടുക്കുമോ എന്ന കാര്യത്തിൽ അവസാന നിമിഷം തീരുമാനമെടുക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം സൂചിപ്പിച്ചു.

ഈ വർഷം രാജ്ഞി സ്വന്തം വസതികൾക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ പൊതു പരിപാടിയാണിത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഈ മാസം ആദ്യം കോമൺ‌വെൽത്ത് പരിപാടികളിൽ നിന്ന് രാജ്ഞിക്ക് പിന്മാറേണ്ടി വന്നു. അതേസമയം ഹാരി രാജകുമാരൻ മുത്തശ്ചൻറെ മെമ്മോറിയൽ ചടങ്ങിൽ പങ്കെടുക്കാത്തത് വിവാദമായിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more